കാസര്‍കോട്: ചെമ്പരിക്ക-മംഗലാപുരം ഖാസിയായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണത്തെക്കുറിച്ചുള്ള അന്വേഷണം സി ബി ഐക്ക് വിട്ടുകൊണ്ട് ആഭ്യന്തര വകുപ്പ് ഉത്തരവ്. ഉദുമ എം എല്‍ എ, കെ വി കുഞ്ഞിരാമനാണ് ഇക്കാര്യം അറിയിച്ചത്.

ഖാസിയുടെ മരണം സംബന്ധിച്ച് നേരത്തെ കെ വി കുഞ്ഞിരാമന്‍ നിയമസഭയില്‍ അവതരിപ്പിച്ച സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. സബ്മിഷന്‍ ഇന്ന് പരിഗണിക്കേണ്ടതായിരുന്നെങ്കിലും കോട്ടയം മീനച്ചലാര്‍ ദുരന്തത്തെ തുടര്‍ന്ന് സഭ നടപടികളിലേക്ക് കടക്കാതെ വേഗത്തില്‍ പിരിയുകയായിരുന്നു. ഇതെ തുടര്‍ന്ന് കോടിയേരിയുടെ ഓഫീസില്‍ നിന്ന് കുഞ്ഞിരാമന്‍ എം എല്‍ എയെ ഫോണില്‍ വിളിച്ച് ഇക്കാര്യം അറിയിക്കുകയായിരുന്നു.

നിലവില്‍ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. സി ബി ഐയുടെ കൊച്ചി യൂണിറ്റായിരിക്കും കേസന്വേഷിക്കുകയെന്നാണ് സൂചന. ഖാസിയുടെ മരണം സംബന്ധിച്ച് നേരത്തെ ലോക്കല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ മരണം അപകടം കാരണമാണെന്ന് കണ്ടെത്തിയിരുന്നു. െ്രെകംബ്രാഞ്ച് അന്വേഷണവും ഇതേ രീതിയിലായിരുന്നു പുരോഗമിച്ചത്. െ്രെകംബ്രാഞ്ച് ഐ ജി., ശ്രീലേഖ കാസര്‍കോട്ടെത്തി ഇത് സംബന്ധിച്ചുള്ള അന്വേഷണങ്ങള്‍ക്ക് മേല്‍ നോട്ടം വഹിച്ചിരുന്നു.