Categories

പാക് താരം അബ്ദുല്‍ റസാഖ് ഐ പി എല്‍ ടീമില്‍?

മുംബൈ: ഐ പി എല്‍ ലേലത്തില്‍ പാക് താരങ്ങളെ തഴഞ്ഞത് വാവദമായിരിക്കെ പാക് താരം അബ്ദുള്‍ റസാഖിനെ ടീമിലുള്‍പ്പെടുത്താന്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സ ് തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഐ പി എല്‍ 2 ചാംപ്യന്‍മാരാണ് ഡെക്കാന്‍ ചാര്‍ജേഴ്‌സ്. ഡെക്കാന്‍ ടീമിലെ വെസ്റ്റ് ഇന്‍ഡീസ് താരം ഫിഡല്‍ എഡ്‌വാര്‍ഡ് പരുക്കിനെത്തുടര്‍ന്നു ശസ്ത്രക്രിയ്ക്കു വിധേയനായ സാഹചര്യത്തിലാണു പകരക്കാരനായി റസാഖിനെ ടീമില്‍ ഉള്‍പ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ വാര്‍ത്ത ഡെക്കാന്‍ ചാര്‍ജേഴ്‌സ് നിഷേധിച്ചിട്ടുണ്ട്.

റസാഖിന്റെ ഓള്‍ റൗണ്ട് മികവ് ടീമിനു ഗുണം ചെയ്യുമെന്നു ഡെക്കാന്‍ ചാര്‍ജേഴ്‌സ് ചെയര്‍മാന്‍ വി. ശങ്കര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. നേരത്തെ ഐ പി എല്‍ മൂന്നാം എഡിഷനുവേണ്ടിയുള്ള ലേലത്തില്‍ നിന്നു പാക് താരങ്ങളെ തഴഞ്ഞത് വന്‍ വിവാദങ്ങള്‍ക്കു വഴിവച്ചിരുന്നു. അഫ്രീദി അടക്കമുള്ള 11 താരങ്ങളായിരുന്നു ലേലത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്.

ഐ പി എല്‍ ലേലത്തില്‍ നിന്ന് പാക് താരങ്ങളെ ഒഴിവാക്കിയത് ആസൂത്രിതമാണെന്ന് പാകിസ്ഥാന്‍ ആരോപിച്ചിരുന്നു. സംഭവം നിര്‍ഭാഗ്യകരമായിപ്പോയെന്ന് ആഭ്യന്തരമന്ത്രി പി ചിദംബരവും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.