ബാംഗ്ലൂര്‍: മുന്‍കൂര്‍ ജാമ്യത്തിനായി മഅദനി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ അന്തിമവാദം കേള്‍ക്കല്‍ 3 മണിക്ക്‌ പരിഗണിക്കും . മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്കായി മഅദനിയുടെ അഭിഭാഷകന്‍ നടത്തിയ വാദങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും അതിവേഗകോടതി നിരീക്ഷിച്ചു. മഅദനിയുടെ യാത്രാരേഖകള്‍ ഹാജരാക്കണമെന്ന് കേരളപോലീസിനോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജിയും അഭിഭാഷകന്‍ പിന്‍ലവലിച്ചിട്ടുണ്ട്. രേഖകള്‍ കേരളത്തില്‍ ലഭ്യമായിട്ടുണ്ടെന്ന വിവരം ലഭിച്ചതായി അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

ഇന്നലെ ഉച്ചയോടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമുണ്ടാകുമെന്ന് കോടതി സൂചിപ്പിച്ചിരുന്നു. മഅദനി തെറ്റുകാരനല്ലെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത്തരം വിഷയത്തില്‍ വിചാരണക്കോടതിയെപ്പോലെ ജാമ്യാപേക്ഷ നീട്ടിക്കൊണ്ടുപോകാന്‍ കോടതിക്ക് കഴിയില്ലെന്നും അതിവേഗ കോടതി വ്യക്തമാക്കി.