എഡിറ്റര്‍
എഡിറ്റര്‍
മഅദനിക്കൊപ്പം ആശുപത്രിയില്‍ സഹായിയെ നിര്‍ത്താന്‍ അനുവദിക്കില്ലെന്ന് അധികൃതര്‍
എഡിറ്റര്‍
Thursday 3rd January 2013 12:55am

ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅദനി ആശുപത്രിയില്‍ സഹായിയെ നല്‍കണമെന്നാവശ്യപ്പെട്ട് നല്‍കിയ അപേക്ഷ ജയില്‍ അധികൃതര്‍ തള്ളി.

Ads By Google

സ്വന്തം ചെലവില്‍ ചികിത്സയാവാമെന്ന ഹൈകോടതിയുടെ അനുമതിയെത്തുടര്‍ന്നായിരുന്നു ആശുപത്രിയില്‍ സഹായി വേണമെന്നാവശ്യപ്പെട്ട് മഅദനി അപേക്ഷ നല്‍കിയത്.

തന്റെ കുടുംബാംഗങ്ങളില്‍ ഒരാളെ കൂടെ നില്‍ക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക കോടതിയില്‍ മഅദനി നല്‍കിയ ഹരജി നേരത്തെ തള്ളിയിരുന്നു.

ഇതേ തുടര്‍ന്നാണ് തടവുകാരില്‍ ഒരാളുടെയെങ്കിലും സഹായം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡിസംബര്‍ 28ന് മഅ്ദനി ജയില്‍ സൂപ്രണ്ടിന് അപേക്ഷ നല്‍കിയത്.

എന്നാല്‍ സഹായിയെ അനുവദിക്കാനാവില്ലെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചതായ മറുപടിയാണ് ജയില്‍ സൂപ്രണ്ട് കൃഷ്ണകുമാര്‍ നല്‍കിയിരിക്കുന്നത്. ഇന്നലെയാണ് മഅദനിക്ക് ഈ അറിയിപ്പ് ലഭിച്ചത്.

ബാംഗ്ലൂരിലെ സൗഖ്യ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിക്കാനുള്ള തയാറെടുപ്പിലാണ് മഅദനി. സഹായിയെ നല്‍കാനാവില്ലെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കിയതോടെ പൊലീസ് സഹായത്തില്‍ തന്നെ ആശുപത്രിയില്‍ പോകേണ്ടി വരും. 2011 ജൂലൈയില്‍ 28 ദിവസം സൗഖ്യ ആശുപത്രിയില്‍ ചികിത്സ നല്‍കിയപ്പോള്‍ സഹായിയെ അനുവദിച്ചിരുന്നു.

ചികിത്സക്കായി പരപ്പന അഗ്രഹാര ജയിലില്‍നിന്ന് പുറത്തുള്ള ആശുപത്രികളിലേക്ക് കൊണ്ടുപോകുന്ന മുഴുവന്‍ തടവുകാര്‍ക്കും കുടുംബാംഗങ്ങളെയോ തടവുകാരെയോ സഹായികളായി കൂടെ നിര്‍ത്താന്‍  അനുമതി നല്‍കാറുണ്ടെന്നും എന്നാല്‍ തനിയ്ക്ക് ഇത് അനുവദിച്ചു തരുന്നില്ലെന്നും മഅദനി പറയുന്നു.

Advertisement