എഡിറ്റര്‍
എഡിറ്റര്‍
‘നിരോധനത്തിന്റെ ഉമ്മാക്കി കാണിച്ച് മുസ്‌ലിം ഉമ്മത്തിനെ പേടിപ്പിക്കേണ്ട’; ചങ്കുറപ്പും ജീവിത പരിചയവുമുള്ളവരാണ് മുസ്‌ലിങ്ങളെന്നും അബ്ദുള്‍ നാസര്‍ മദനി
എഡിറ്റര്‍
Wednesday 31st May 2017 5:26pm

കോയമ്പത്തൂര്‍: കന്നുകാലി കശാപ്പിനെതിരെ ആഞ്ഞടിച്ച് പി.ഡി.പി സ്ഥാപകന്‍ അബ്ദുള്‍ നാസര്‍ മദനി. നിരോധനത്തിന്റെ ഉമ്മാക്കി കാണിച്ച് മുസ്‌ലിം ഉമ്മത്തിനെ പേടിപ്പിക്കേണ്ടെന്ന് അദ്ദേഹം പറഞ്ഞു. അരി തരുന്നത് നിരോധിച്ചാലും ഫാസിസത്തിന്റെ കുട കൊണ്ട് തടുക്കാന്‍ പറ്റാത്ത, ആകാശത്തില്‍ നിന്ന് വീഴുന്ന മഴത്തുള്ളികളുണ്ടെങ്കില്‍ മുസ്ലിങ്ങള്‍ക്ക് ജീവിക്കാം എന്നും മദനി പറഞ്ഞു.

റംസാന്റെ തലേദിവസം പുതിയ തീരുമാനങ്ങള്‍ കൊണ്ടുവന്ന് മുസ്‌ലിങ്ങളെ പരാജയപ്പെടുത്താനാകില്ല. അരിയും ഇറച്ചിയുമടക്കം എല്ലാം നിരോധിച്ചാലും പുഴയിലൂടെ ഒഴുകുന്ന വെള്ളമുണ്ടെങ്കില്‍ ഞങ്ങള്‍ ജീവിക്കുമെന്നും മദനി പറഞ്ഞു.


Also Read: ‘എന്റെ തല എന്റെ ഫുള്‍ ഫ്രെയിം’; അര്‍ണബ് ഗോസ്വാമിയെ ട്രോളുന്ന ന്യൂസ് 18 കേരള ചാനലിന്റെ ട്രോള്‍ വീഡിയോ നെറ്റില്‍ ഹിറ്റ്


വര്‍ഷത്തില്‍ 30 ദിവസം നോമ്പ് നോല്‍ക്കുന്ന വിശ്വാസിക്ക് അരി നിരോധിച്ചാല്‍ പോലും ആകാശത്ത് നിന്ന് വീഴുന്ന ഫാസിസത്തിന്റെ കുട കൊണ്ട് തടുത്ത് നിര്‍ത്താനാകാത്ത മഴത്തുള്ളികളുണ്ടെങ്കില്‍ ജീവിച്ചു പോകാന്‍ കഴിയുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നും മദനി പറയുന്നു.

നിലവില്‍ ബെംഗളുരുവിലെ ജയിലിന് പുറത്ത് ചികിത്സയില്‍ കഴിയുകയാണ് അബ്ദുള്‍ നാസര്‍ മദനി. ബെംഗളുരു സ്‌ഫോടന കേസില്‍ വിധി കാത്ത് വര്‍ഷങ്ങളായി തടവു ശിക്ഷ അനുഭവിക്കുകയാണ് മദനി.


Don’t Miss: മോദിക്ക് മുന്നിലിരിക്കുമ്പോഴെങ്കിലും കാല് മറച്ചൂടേ; വിമര്‍ശകര്‍ക്ക് കാലുകൊണ്ട് തന്നെ പ്രിയങ്കയുടെ മറുപടി


കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ് രാജ്യമെമ്പാടും നടക്കുന്നത്. കേരളത്തില്‍ പലയിടങ്ങളിലും ബീഫ് ഫെസ്റ്റ് നടത്തിയാണ് പ്രതിഷേധം നടന്നത്.

മദനിയുടെ വീഡിയോ:

Advertisement