Categories

അബ്ദുള്‍ മജീദിനും നസ്രുദീന്‍ മുഹമ്മദിനും വധശിക്ഷയില്‍ നിന്ന് മോചനം

riyad

റിയാദ്: ജീവിതം മരണത്തിനും വാള്‍ തുമ്പിലുമായി നീണ്ട പത്ത് വര്‍ഷത്തിലധികം കാരാഗ്ര വാസം അനുഭവിക്കേണ്ടി വന്ന രണ്ട് ഇന്ത്യക്കാര്‍ ഒടുവില്‍ അനുകൂല വിധിയുമായി പിറന്ന നാട്ടിലേക്ക് മടങ്ങുന്നു.

ദമാം സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മങ്ങലാപുരം സ്വദേശി ഉടുപ്പി നന്ദാപുരം നാവുദയില്‍ അബ്ദുല്‍ മജീദും (36) കോഴിക്കോട് ജില്ലയിലെ കക്കോടി ബസാറില്‍ മടവനാട്ടില്‍ നസ്‌റുദ്ദീന്‍ മുഹമ്മദും (45)  പുതിയ പ്രതീക്ഷകളോടെ ജയില്‍ മോചിതരായി ജീവിതത്തിലേക്ക് തിരിച്ച് നടന്നത്.

നസ്‌റുദ്ദീന്‍  11ന് പുലര്‍ച്ചെ ദമാമില്‍ നിന്നുള്ള സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ മുംബൈ വഴി നാട്ടിലേക്ക് പുറപ്പെടും. മജീദിന് സ്‌പോണ്‍സറില്‍ നിന്നും അനുമതി പത്രം (എന്‍ ഒ സി) ലഭിക്കാതിരുന്നതിനാല്‍ അദ്ദേഹത്തിന്റ യാത്ര വൈകും.

ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ദമാം ജയിലില്‍ നിന്നും തങ്ങളുടെ നിരപരാധിത്വം തെളിയിക്കുന്ന നസ്‌റുദ്ദീന്‍ അയച്ച നാല് പേജുള്ള കത്താണ് മോചനത്തിന് ഹേതുവായത്.

10 വര്‍ഷങ്ങള്‍ക്ക് മുമ്പ് റിയാദില്‍ നിന്നും ഈ കേസില്‍ പിടിപ്പിക്കപ്പെട്ടത് ആറ് പേരെയായിരുന്നു, റിയാദ് ബത്ഹയിലെ ഒരേ ബില്‍ഡിങ്ങിലെ രണ്ട് മുറികളിലായാണ് ഇവര്‍ താമസിച്ച് കൊണ്ടിരുന്നത്.

സുലൈമാനിയയിലെ ലബനാനിയുടെ വീട്ടിലെ ഹൗസ് ഡ്രൈവറായിരുന്നു മജീദ്. ദമാമില്‍ നിന്ന് വരുന്ന ഹംസയില്‍ നിന്നും ബ്രീഫ്‌കെയ്‌സ് വാങ്ങി 1500 റിയാല്‍ നല്‍കുവാനും ഉംറക്ക്് പൊകാനൊരുങ്ങുന്ന അദ്ധേഹത്തെ റിയാദ് എയര്‍പ്പോര്‍ട്ടില്‍ കൊണ്ടുവിടുന്നതിനും ശൈഖ് മസ്താന്‍ എന്ന സലീം മജീദിനെ ചുമതലപ്പെടുത്തുകയായിരുന്നു.

2004 ജനുവരി 11ന് കോഴിക്കോട്- ദമാം എയര്‍ ഇന്ത്യ വിമാനത്തില്‍ 2 കിലോ മയക്ക് മരുന്നുമായി ദമ്മാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളാത്തില്‍ പിടിക്കപ്പെട്ട ഹംസയെ പിന്തുടര്‍ന്ന രഹസ്യാന്വേഷണ വിഭാഗം മയക്ക് മരുന്ന് ഒളിച്ച് വെക്കപെട്ട ബ്രീഫ്‌കെയ്‌സ് കൈപറ്റിയ മജീദിനേയും നസ്‌റുദ്ദീനേയും പെട്ടിവാങ്ങാന്‍ ചുമതലപ്പെടുത്തിയ ശൈഖ് മസ്താന്‍ എന്ന സലീമിനേയും പിടികൂടുകയായിരുന്നു.

Tagged with:


മലേഗാവ് സ്ഫോടനക്കേസിലെ മുഖ്യപ്രതിയുടെ ജാമ്യാപേക്ഷ സുപ്രിം കോടതി പരിഗണിക്കുന്നതിന് രണ്ടുദിവസം മുമ്പേ ടൈംസ് നൌ ചാനല്‍ എങ്ങിനെയാണ് പ്രഖ്യാപിക്കുന്നത്; വെളിപ്പടുത്തലുമായി പ്രവീണ്‍ മിശ്ര

മുംബൈ:മലേഗാവ് സ്ഫോടനക്കേസിലെ മുഖ്യപ്രതിയായ കേണല്‍ പുരോഹിതിന്റെ ജ്യാമം മുന്‍കൂട്ടി പ്രവചിച്ച് ടൈംസ് നൗ ചര്‍ച്ചക്ക് വിളിച്ചതായി മാധ്യമ പ്രവര്‍ത്തകനും ചിത്രകാരനുമായ പ്രവീണ്‍ മിശ്രയുടെ ഫേസ്ബുക്ക് പോസ്റ്റ്മലേഗാവ് ബോംബ് സ്ഫോടനക്കേസിലെ മുഖ്യപ്രതിയായ കേണല്‍ പുരോഹിതിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി മാറ്റി വച്ചിരിക്കുകയാണ്അതിനിടെയാണ് കോടതി വിധി നേരത്തെ പ്രസ്താവിച്ച