Categories

‘അസീമാനന്ദ ഹിന്ദു-മുസ്‌ലിം ഐക്യത്തിനായി ശ്രമിച്ചു’ ; അസീമാനന്ദയ്‌ക്കൊപ്പം ജയിലില്‍ കഴിഞ്ഞ അബ്ദുള്‍ കലീം പറയുന്നു


അജ്മീര്‍ സ്‌ഫോടനക്കേസിലെ മുഖ്യസൂത്രധാരനെന്ന് കരുതപ്പെടുന്ന സ്വാമി അസീമാനന്ദയെ എന്‍.ഐ.എ പ്രത്യേക കോടതി വെറുതെ വിട്ടു. ഈ സാഹചര്യത്തില്‍, 2011 ജനുവരി 20 ന് പ്രസിദ്ധീകരിച്ച, അസീമാനന്ദയ്‌ക്കൊപ്പം ജയിലില്‍ കഴിഞ്ഞ സയ്യദ് അബ്ദുള്‍ കലീമുമായുള്ള അഭിമുഖം പുനപ്രസിദ്ധീകരിക്കുന്നു..സ്വാമി അസീമാനന്ദയുടെ വെളിപ്പെടുത്തലുകളോടെ
കാവി ഭീകരതയുട വികൃതമായ മുഖമാണ് അനാവരണം ചെയ്യപ്പെട്ടിരിക്കുന്നത്. മെക്കാ മസ്ജിദിലും അജ്മീറിലും നടന്ന സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്തത് ഹിന്ദു സംഘടനകളാണെന്ന അസീമാനന്ദയുടെ വെളിപ്പെടുത്തല്‍ രാജ്യത്ത് സൃഷ്ടിച്ച പ്രകമ്പനം ഇനിയും അടങ്ങിയിട്ടില്ല.

എന്നാല്‍ അസീമാനന്ദയുടെ ഈ മനംമാറ്റത്തിനു പിന്നില്‍ മറ്റൊരു യുവാവായിരുന്നു.-സയ്യദ് അബ്ദുള്‍ കലീം– മക്ക മെസ്ജിദ് സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്യപ്പെട്ട ആളായിരുന്നു കലീല്‍. ഹെരിദ്വാറില്‍ അറസ്റ്റിലായ ശേഷം അസീമാനന്ദയെ തെളിവെടുപ്പിനായി ചഞ്ചല്‍ഗുഡ് ജയിലില്‍ പാര്‍പ്പിക്കുകയായിരുന്നു. അസീമാനന്ദയും കലീമും ഒരേ തടവറയില്‍ അടയക്കപ്പെടുകയും ഒടുവില്‍ അസീമാനന്ദ പശ്ചാത്താപവശനായി കുറ്റസമ്മതം നടത്തുകയുമായിരുന്നു. കലീമുമായുള്ള അഭിമുഖത്തില്‍ നിന്നും..

സയ്യദ് അബ്ദുള്‍ കലീം

എപ്പോഴാണ് അസീമാനന്ദയെ ആദ്യമായി കാണുന്നത്?

ഞങ്ങള്‍ തമ്മില് കാണുന്നതിനുമുമ്പ് അസീമാനന്ദയുടെ അറസ്റ്റിനെക്കുറിച്ച് ഞാന്‍ പത്രത്തില്‍ വായിച്ചിരുന്നു. മെക്ക മസ്ജിദ് സ്‌ഫോടനവുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് അദ്ദേഹത്തെ തെളിവെടുപ്പിനായി ജയിലില്‍ കൊണ്ടുവന്നു. തുടര്‍ന്ന് ജയിലിലെ മറ്റ് തടവുകാരെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ അധികൃതര്‍ എന്റെ കാര്യവും പറഞ്ഞു.

സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഞാന്‍ അറസ്റ്റിലായതും എല്ലാം അവര്‍ അസീമാനന്ദയോട് വെളിപ്പെടുത്തി. അദ്ദേഹം തന്നെ താല്‍പ്പര്യമെടുത്താണ് എന്നെ സന്ദര്‍ശിച്ചത്. ഞാന്‍ എങ്ങിനെ അറസ്റ്റുചെയ്യപ്പെട്ടു എന്നതിനെക്കുറിച്ചെല്ലാം അദ്ദേഹം ചോദിച്ചറിഞ്ഞു. തുടര്‍ന്ന് അദ്ദേഹം എല്ലാം വെളിപ്പെടുത്തുകയായിരുന്നു.

തങ്ങള്‍ ചെയ്ത ചില പ്രവൃത്തികള്‍ മൂലം നിരവധിയാളുകള്‍ ദുരിതത്തിലായിയെന്നും നിരവധി ചെറുപ്പക്കാര്‍ വേട്ടയാടപ്പെട്ടുവെന്നും അദ്ദേഹം മനസിലാക്കി.

ഇന്ദ്രേഷ്‌കുമാര്‍, സ്വാമി അസീമാനന്ദ്, ലഫ്. കേണല്‍ ശ്രീകാന്ത് പുരോഹിത്, സുനില്‍ ജോഷി

അദ്ദേഹം എന്താണ് പറഞ്ഞത്?

സ്‌ഫോടനത്തിന് ഇരയായവരോടെല്ലാം മാപ്പപേക്ഷിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം സ്‌ഫോടനങ്ങളുടെ ഫലമായി ദുരിതമനുഭവിക്കുന്ന രാജ്യത്തെ എല്ലാവരോടും അദ്ദേഹം മാപ്പിരന്നു.

ജയിലില്‍ വെച്ച് മരിക്കുകയാണെങ്കില്‍ അദ്ദേഹത്തിന്റെ അവയവങ്ങളും സ്വത്തും സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവര്‍ക്കായി ദാനം ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. ജയിലിനു പുറത്തിറങ്ങാന്‍ കഴിഞ്ഞാല്‍ കൊല്ലപ്പെട്ട എല്ലാവരുടേയും ബന്ധുക്കളെ കാണാനാണ് ആഗ്രഹിക്കുന്നതെന്നും അസീമാനന്ദ പറഞ്ഞിരുന്നു.

തുടര്‍ന്നും അദ്ദേഹത്തെ കാണുകയുണ്ടായോ? തുടര്‍ന്നും മൂന്നു നാലു തവണ അദ്ദേഹത്തെ ജയിലിനുള്ളില്‍വെച്ച് കാണാന്‍ സാധിച്ചു. ഞങ്ങള്‍ പരസ്പരം ഒരുപാട് കാര്യം സംസാരിച്ചു. സ്‌ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരെക്കുറിച്ചും അവരുടെ കുടുംബാംഗങ്ങളെക്കുറിച്ചും അദ്ദേഹത്തിന് ഉത്കണ്ഠയുണ്ടായിരുന്നു.

അറസ്റ്റിലായതു മുതല്‍ നേരിടേണ്ടിവന്ന ദുരിതങ്ങളെക്കുറിച്ച് അദ്ദേഹം എന്നോട് ചോദിച്ചു. ഇലക്ട്രിക് ഷോക്ക് നല്‍കിയതടക്കമുള്ള കാര്യങ്ങള്‍ ഞാന്‍ അദ്ദേഹത്തോട് വ്യക്തമാക്കി. ചിലപ്പോള്‍ അദ്ദേഹം നിശബ്ദനായി എല്ലാം കേള്‍ക്കും, ചിലപ്പോള്‍ പൊട്ടിക്കരയും. ചെയ്ത തെറ്റില്‍ അദ്ദേഹം പശ്ചാത്തപിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ ഭാവങ്ങളില്‍ നിന്നും വ്യക്തമായിരുന്നു.

സ്‌ഫോടനത്തില്‍ മറ്റാളുകള്‍ക്കുള്ള പങ്കിനെക്കുറിച്ച് അസീമാനന്ദ എന്തെങ്കിലും പറഞ്ഞിരുന്നോ?

അതിനെക്കുറിച്ചൊന്നും അദ്ദേഹം ഒന്നും പറഞ്ഞിരുന്നില്ല. സംഭവിച്ചതില്‍ തീര്‍ത്തും ദു:ഖമുണ്ടെന്ന് മാത്രം അദ്ദേഹം വ്യക്തമാക്കി.

ഇനി ഇതുപോലുള്ള സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി.

അടുത്ത പേജില്‍ തുടരുന്നു

Page 1 of 212

8 Responses to “‘അസീമാനന്ദ ഹിന്ദു-മുസ്‌ലിം ഐക്യത്തിനായി ശ്രമിച്ചു’ ; അസീമാനന്ദയ്‌ക്കൊപ്പം ജയിലില്‍ കഴിഞ്ഞ അബ്ദുള്‍ കലീം പറയുന്നു”

 1. Abdul Sherif

  അത് വളെരെ നല്ല ഒരു പ്രവര്‍ത്തി ആണ് സ്വാമി ചെയ്തത് . കുട്ടഭോധം ഉണ്ടാകുക എന്നത് മനുഷതരമായ കാര്യമാണ്. പടച്ചവന്റെ സ്രിഷിടകളീ സൃഷ്ടികള്‍ക് കൊല്ലുവനൂ നശിപിക്കാനൂ ഉല്ലാ അടികാരം ഇല്ലാ..ഈ ഭൂമിയില്‍ വലെരീ കുറച്ചു മാത്രം ജീവിക്കുനാ മൂഹുര്‍ത്ഥത്തില്‍ എന്ടിനു ഈ കോലാഹലം..നന്മയിലീക്ക് മദന്ഘൂ ദ്യ്യ്വതൂട് അട്ടുക്ക്

 2. Abdul Sherif

  സ്വാമി യീ പൊഔലെ കുറ്റം ചെയ്താ ആളുകള്‍ അധ് ഈറ്റ് പറഞ്ഞു…ഒരു കുറ്റവും ചെയ്യാത്ത ആളുകളേ ജയില്‍ നിന്നും രശിക്കൂ..

 3. Ratheesh

  ദൂല്‍ ന്യൂസ്‌ ഒരു വിഷ വിത്താ .It is not communisam it is terrorism ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളെ തിരിച്ചറിയുക ..

 4. Ratheesh

  വായനക്കാരെ കൂട്ടി പരസ്യവരുമാനം വര്‍ദ്ധിപ്പിക്കാന്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പ്രത്യേകിച്ച് മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്നവ (ഏതൊക്കെയാണെന്ന് പ്രത്യേകം പരാമര്‍ശിക്കുന്നില്ല) വളരെ പരിതാപകരവും വര്‍ഗീയ പരാമര്‍ശങ്ങള്‍ അടങ്ങിയവയുമായ വാര്‍ത്തകള്‍ തുടരെത്തുടരെ പ്രസിദ്ധീകരിക്കുന്ന പ്രവണത ഏറിവരികായാണ്. കൂടാതെ ഇത്തരം വാര്‍ത്തകള്‍ക്ക് പിന്നാലെ വരുന്ന കമന്‍റുകളോ കേരള സമൂഹത്തിലെ ജീവിക്കുന്ന യുവാക്കള്‍ തന്നെയാണോ എഴുതുന്നത് എന്ന് സംശയം തോന്നും.

  ഇന്ന് സമൂഹത്തില്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന വര്‍ഗീയവിഷം കുറക്കുന്നതിനു പകരം ഇത്തരം മാധ്യമങ്ങള്‍ സമൂഹത്തില്‍ മാരകമായ വിഷം കുത്തിവെക്കുവാനും വര്‍ഗീയത ഇല്ലാത്ത മനസ്സുകളില്‍ പോലും അത് വളര്‍ത്തുവാനും മാത്രമേ ഇത്തരം വാര്‍ത്തകളും അതിനടിയില്‍ വരുന്ന കമന്‍റുകളും സഹായിക്കുകയുള്ളൂ എന്ന് മനസ്സിലാക്കുക്ക.

  യഥാര്‍ത്ഥ മാധ്യമ ധര്‍മ്മം എന്താണെന്ന് അറിയാതെ ഇത്തരം തട്ടിക്കൂട്ട് വാര്‍ത്തകളും ഗോസ്സിപ്പുകളും പ്രസിദ്ധീകരിക്കുന്ന ഇത്തരം ഓണ്‍ലൈന്‍ വാര്‍ത്താ വിതരണക്കാര്‍ ചുരുങ്ങിയത് വര്‍ഗീയത ചീറ്റുന്ന ഇത്തരം വാര്‍ത്തകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണം എന്ന് സമൂഹത്തിനുവേണ്ടി അപേക്ഷിക്കുന്നു.

  ലാഭം ഉണ്ടാക്കാന്‍ വേണ്ടി മാത്രമാണ് ഇത്ത്രം പ്രസിദ്ധീകരണങ്ങളുടെ ലക്ഷ്യം എന്നത് സത്യമാണ് അതിനു വായനക്കാരെ കൂട്ടണം, ദയവു ചെയ്ത് സിനിമാക്കാരുടേയും മറ്റും നാറിയ അണിയറ വാര്‍ത്തകളും മറ്റും പ്രസിദ്ധീകരിച്ച് പണം സമ്പാദിക്കുക. അതിനും വായനക്കാര്‍ ഏറെയുണ്ട്.

  സമൂഹത്തില്‍ കലാപം ഉണ്ടാക്കി സൌഹാര്‍ത്തില്‍ ജീവുക്കുന്നവെക്കൂടി തെറ്റിക്കരുതെന്ന് ഇത്തരക്കാരോട് അപേക്ഷിക്കുന്നു.

 5. rajesh agnihotri

  മാന്യ രതീഷ് അറിയാന്‍, താന്കള്‍ ഉദ്ദേഷിച്ചത് ആരെയാണ്? ദൂള്‍ ന്യൂസിനെയൊ? ഞന്കളെയൊ? കമന്ര് എഴുതുന്നതു ഞന്കള്‍ ഒക്കെ തന്നെ.”ഇത്തരം വാര്‍ത്തകള്‍ക്ക് പിന്നാലെ വരുന്ന കമന്‍റുകളോ കേരള സമൂഹത്തിലെ ജീവിക്കുന്ന യുവാക്കള്‍ തന്നെയാണോ എഴുതുന്നത് എന്ന് സംശയം തോന്നും.” താന്കള്‍ വിചാരിക്കും താന്കള്‍ക്ക് മാത്രമേ അറിവുള്ളു എന്നു. ” ഇന്ന് സമൂഹത്തില്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന വര്‍ഗീയവിഷം കുറക്കുന്നതിനു പകരം ഇത്തരം മാധ്യമങ്ങള്‍ സമൂഹത്തില്‍ മാരകമായ വിഷം കുത്തിവെക്കുവാനും വര്‍ഗീയത ഇല്ലാത്ത മനസ്സുകളില്‍ പോലും അത് വളര്‍ത്തുവാനും മാത്രമേ ഇത്തരം വാര്‍ത്തകളും അതിനടിയില്‍ വരുന്ന കമന്‍റുകളും സഹായിക്കുകയുള്ളൂ എന്ന് മനസ്സിലാക്കുക്ക.'” സത്യത്തെ ഭയപെടരുതു അതു നേരിടാനുള്ളതാണു. “യഥാര്‍ത്ഥ മാധ്യമ ധര്‍മ്മം എന്താണെന്ന് അറിയാതെ ഇത്തരം തട്ടിക്കൂട്ട് വാര്‍ത്തകളും ഗോസ്സിപ്പുകളും പ്രസിദ്ധീകരിക്കുന്ന ഇത്തരം ഓണ്‍ലൈന്‍ വാര്‍ത്താ വിതരണക്കാര്‍ ചുരുങ്ങിയത് വര്‍ഗീയത ചീറ്റുന്ന ഇത്തരം വാര്‍ത്തകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണം എന്ന് സമൂഹത്തിനുവേണ്ടി അപേക്ഷിക്കുന്നു.” യഥാര്‍ത്ഥ മാധ്യമ ധര്‍മ്മം നിര്‍വഹിക്കുന്ന ഒരെ ഒരു പത്രം “””” ജനയുഗം””””

 6. shuhaib

  സത്യം പറയ്യുന്ന പത്രം കേസരിയാ ?

 7. shaukkath

  ബംഗ്ലൂര്‍ സ്പോടനം വ്യക്തമായി അനുഅഷിച്ചാല്‍ അതിനു പിന്നില്‍ കാവി ഭീകരത വ്യക്തമാവും ,മദനി കുറ്റക്കാരനല്ല എന്ന് എല്ലാവര്ക്കും അറിയാം മതനിയുടെ കാര്യത്തില്‍ സംഭവിച്ചത് രാഷ്ട്രീയ വര്‍ഗീയ കളികളാണ്

 8. Padma Lakshmi

  അസീമാനന്ദയെ ശിക്ഷിക്കണം. എല്ലാ കുറ്റവാളികള്‍ക്കും ശിക്ഷ ലഭിക്കണം. കവി ഭികരത മാത്രം അല്ല, എല്ലാ ഭികരതയും തുടച്ചു മാറ്റന്നം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.