കോഴിക്കോട്:  കിഴക്കമ്പലം ജ്വല്ലറി കവര്‍ച്ചക്കേസിലെ പ്രതി അബ്ദുള്‍ഹാലിം പിടിയിലായി. കോഴിക്കോട് ഇരട്ടസ്‌ഫോടനക്കേസിലെയും പ്രതിയായിരുന്നു ഇയാള്‍. ഈ കേസില്‍ പ്രത്യേക കോടതി ഇയാളെ വെറുതെ വിട്ടിരുന്നു.

പെരുമ്പാവൂരില്‍ ഒരു കൊലപാതകത്തിനായി ക്വട്ടേഷന്‍ എടുത്ത് എത്തിയതിനിടെയാണ് ഹാലിം പിടിയിലായതെന്നാണ് റിപ്പോര്‍ട്ട്. തടിയന്റവിട നസീറിന്റെ അടുത്ത അനുയായിയാണ് ഹാലിം. എറണാകുളം കലക്ട്രേറ്റ് സ്‌ഫോടനക്കേസിലും ഇയാള്‍ പ്രതിയാണ്.