കൊച്ചി: കോഴിക്കോട് ഇരട്ട സ്‌ഫോടന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന അബ്ദുള്‍ ഹാലിം നല്‍കിയ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്കു മാറ്റി.
എറണാകുളം സി ബി ഐ കോടതിയിലാണ് അബ്ദുള്‍ ഹാലിം ജാമ്യ ഹര്‍ജി നല്‍കിയിരുന്നത്.

ഹാലിമിന്റെ അഭിഭാഷകനു കോടതിയില്‍ ഹാജരാകാന്‍ കഴിയാതിരുന്നതിനാലാണ് ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് മാറ്റി വെച്ചത്. കസ്റ്റഡിയില്‍ 180 ദിവസം പിന്നിട്ടെന്നും എന്‍ ഐ എ അന്വേഷണം എങ്ങുമെത്തിയിട്ടില്ലെന്നുമാണ് ഹര്‍ജിയില്‍ ചണ്ടിക്കാട്ടുന്നു.