എഡിറ്റര്‍
എഡിറ്റര്‍
അബ്ദുല്‍ ഹക്കിമിന് നാടണയാന്‍ കേളി തുണയായി
എഡിറ്റര്‍
Wednesday 17th May 2017 11:31am

റിയാദ് : പൊതുമാപ്പിന്റെ ആനുകൂല്യത്തില്‍ നാട്ടിലേക് തിരിക്കാന്‍ യാത്ര ടിക്കറ്റിന് പണമില്ലാതെ ബുദ്ധിമുട്ടിയ പാലക്കാട് ഒറ്റപ്പാലം വാണിയംകുളം സ്വദേശി അബ്ദുല്‍ ഹക്കിമിന് കേളി സാംസ്‌ക്കാരിക വേദി ബത്ത ഏരിയ കമ്മിറ്റി പ്രവര്‍ത്തകര്‍ വിമാന ടിക്കറ്റ് നല്‍കി.

കഴിഞ്ഞ ഒരു വര്‍ഷമായി സ്ഥിരജോലിയും ഇക്കാമയുമില്ലാതെ കഴിഞ്ഞിരുന്ന ഹക്കിമിന് പൊതുമാപ്പ് വഴി നാട്ടിലേക്കുള്ള യാത്ര രേഖകള്‍ കിട്ടിയെങ്കിലും ദിവസങ്ങളായി നാട്ടിലേക് പോകാന്‍ കഴിയാതെ വിഷമാവസ്ഥയിലായിരുന്നു.

കേളി ഓഫീസില്‍ നടന്ന ലളിതമായ ചടങ്ങില്‍ പ്രവര്‍ത്തകര്‍ സ്വരൂപിച്ച യാത്ര ചിലവിനുള്ള പണവും ടിക്കറ്റും ബത്ത ഏരിയ പ്രസിഡന്റ് സുരേന്ദ്രന്‍ കൂട്ടായി അബ്ദുല്‍ഹക്കിമിന് കൈമാറി.

റിപ്പോര്‍ട്ട് :ഷിബു ഉസ്മാന്‍, റിയാദ്

Advertisement