കൊച്ചി: അഭയകക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതിനെതിരെ ആര്‍. ഗീതയും, കെ. ചിത്രയും സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. രാസ പരിശോധനാഫലം രേഖപ്പെടുത്തിയ വര്‍ക്ക് രജിസ്റ്ററില്‍ കൃത്രിമത്വം കാണിച്ചതിനാണ് ചീഫ് ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഇരുവര്‍ക്കുമെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയാണ് ഹൈക്കോടതി തള്ളിയത്.