‘ആര്‍ക്കും വേണ്ടാത്തവരാണോ ഞങ്ങള്‍’ അച്ഛനും അമ്മയും ഉപേക്ഷിച്ച മൂന്ന് പിഞ്ചുകുഞ്ഞുങ്ങള്‍ ലോകത്തോട് ചോദിക്കുകയാണ് ഈ ചോദ്യം.
കാശ്മീരിലെ എസ്.ഒ.എസ് ഹോമിലാണിവരിപ്പോള്‍. അമ്മതന്നെയാണ് ഇവരെ ഉപേക്ഷിച്ചു പോയത്. റയില്‍വേസ്‌റ്റേഷനില്‍ അമ്മ ഉപേക്ഷിച്ചുപോയ ഇവരെ ആരോ പോലീസില്‍ ഏല്‍പിച്ചു. മൂത്തവള്‍ കാജള്‍, എട്ടുവയസ്സ്. രണ്ടും ഒന്നും വയസ്സുള്ള അനുജത്തിമാരും.

അവിടെ നിന്നാണ് ഇവര്‍ എസ്.ഒ.എസ്‌ഹോമിലെത്തിയത്. എന്നാല്‍ ഇവിടെ ഒരു താല്‍ക്കാലിക അഭയസ്ഥാനം മാത്രമേ ഇവര്‍ക്ക് ലഭിക്കുകയുള്ളൂ. നിയമത്തിന്റെ നൂലാമാലകള്‍ ഇവര്‍ക്കിവിടെ ഭീഷണിയായി മാറുന്നു. അനാഥരെ സംരക്ഷിക്കാന്‍ മാത്രമേ ഇവിടുള്ളോര്‍ക്ക് അവകാശമുള്ളൂ. ഇവരുടെ കാര്യത്തിലാണെങ്കില്‍ അച്ഛന്‍ മരിച്ചു. അമ്മ എവിടെയാണെന്നറയില്ല. ഈ സാഹചര്യത്തില്‍ ഇവരെ എസ്.ഒ.എസ് ഹോമില്‍ താമസിപ്പിച്ചാല്‍ പിന്നീട് ബന്ധുക്കളാരെങ്കിലും പ്രശനവുമായി വന്നാല്‍ അതിനു പിന്നാലെ പോകാന്‍ അധികൃതര്‍ക്ക് സമയമില്ല.

അഞ്ജാതമായ ഏതോ കാരണം കൊണ്ട് അമ്മ ഉപേക്ഷിച്ചു. നിയമത്തിന്റെ ഊരാക്കുടുക്കുകള്‍ പറഞ്ഞ് അനാഥമന്ദിരവും ഇവരെ ഉപേക്ഷിക്കുകയാണ്. ഇവിടെനിന്നിറങ്ങിയാല്‍ ഇനി എങ്ങോട്ട് ?