Categories

‘വി.എസിന്റെ സ്ഥാനാര്‍ത്ഥിത്വം നേരത്തെ പ്രഖ്യാപിക്കേണ്ടതായിരുന്നു’

ന്യൂദല്‍ഹി: വി.എസ് മത്സരിക്കുന്നത് മുന്നണിക്ക് ഗുണംചെയ്യുമെന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി എ.ബി ബര്‍ദന്‍. വി.എസിന്റെ സ്ഥാനാര്‍ത്ഥിത്വം നേരത്തെ പ്രഖ്യാപിക്കേണ്ടതായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ജനങ്ങളുടെ മനസ്സറിഞ്ഞ് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പി.ബി. ഇടപെട്ടു: വി.എസ് മത്സരരംഗത്തേക്ക്‌

വി.എസിനെ മത്സരിപ്പിക്കേണ്ടതില്ലെന്ന് പാര്‍ട്ടി സംസ്ഥാനസമിതി തീരുമാനിച്ചിരുന്നു. സംസ്ഥാനകമ്മിറ്റി തീരുമാനത്തിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകരിലും പൊതുജനങ്ങളിലും ശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നു. ഇതിന് പുറമേ പോളിറ്റ്ബ്യൂറോയും വി.എസിന് വേണ്ടി രംഗത്ത് വന്നു. തുടര്‍ന്ന് നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ അവെയ്‌ലബിള്‍ പി.ബിയില്‍ നിര്‍ണായക തീരുമാനമെടുക്കുകയായിരുന്നു.

വി.എസ് ജനപ്രിയനായ നേതാവാണെന്നും അദ്ദേഹം മത്സരിക്കുന്നത് മുന്നണിയുടെ ജയത്തിന് സഹായകരമാവുമെന്നും പി.ബിയിലെ പല അംഗങ്ങളും നേരത്തെ തന്നെ അഭിപ്രായപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വി.എസിനെ മത്സരിപ്പിക്കണമെന്നാണ് പി.ബി. നിലപാടെന്ന് സംസ്ഥാനത്തെ അറിയിക്കാനും തീരുമാനിക്കുകയായിരുന്നു.

എന്നാല്‍ കഴിഞ്ഞ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പി.ബി.യുടെ ഈ നിലപാട് പ്രകാശ് കാരാട്ട് റിപ്പോര്‍ട്ട് ചെയ്തില്ല. ഇത് പി.ബി അംഗങ്ങള്‍ക്കിടയില്‍ കടുത്ത അഭിപ്രായ വ്യത്യാസത്തിനിടയാക്കി. തുടര്‍ന്ന് നേരത്തെ പി.ബി.യെടുത്ത ഈ തീരുമാനം സംസ്ഥാനത്തെ അറിയിക്കാന്‍ അവെയ്‌ലബിള്‍ പി.ബി. തീരുമാനിച്ചു. ഇതേ തുടര്‍ന്ന് തീരുമാനം അടിയന്തിരമായ സംസ്ഥാന കമ്മിറ്റിയെ അറിയിക്കുകയും പിണറായി അത് പ്രഖ്യാപിക്കുകയുമായിരുന്നു.

One Response to “‘വി.എസിന്റെ സ്ഥാനാര്‍ത്ഥിത്വം നേരത്തെ പ്രഖ്യാപിക്കേണ്ടതായിരുന്നു’”

  1. shiju

    ഇതില്‍ ഏതൊക്കെ കാര്യങ്ങളാണ് സുഹൃത്തേ ബര്‍ദാന്‍ പറഞ്ഞത് …ഒരു വരി വാര്‍ത്ത ബര്‍ദനും ..ബാക്കി വര്‍ത്തമാനം നിങ്ങളുടെതും ..കഷ്ടം ..

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.