എഡിറ്റര്‍
എഡിറ്റര്‍
സി. പി. ഐ.എമ്മിനെ കൊലപാതക പാര്‍ട്ടിയായി ചിത്രീകരിക്കാന്‍ ശ്രമം: ബര്‍ദന്‍
എഡിറ്റര്‍
Monday 28th May 2012 2:14pm

ന്യൂദല്‍ഹി: സി.പി.ഐ.എമ്മിനെ കൊലപാതക പാര്‍ട്ടിയായി ചിത്രീകരിക്കാന്‍ ശ്രമമെന്ന് സി.പി.ഐ. നേതാവ് എ.ബി. ബര്‍ദന്‍. ഒരു സംഘം മാധ്യമ പ്രവര്‍ത്തകരും രാഷ്ട്രീയക്കാരുമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

മണിയുടെ പ്രസ്താവന വസ്തുതാ വിരുദ്ധവും ഞെട്ടുപ്പിക്കുന്നതുമാണെന്നും ബര്‍ദന്‍ പ്രതികരിച്ചു. മണിക്കെതിരെ നടപടിയെടുക്കണമെന്നും സി.പി.ഐ. സി.പി.ഐ.എം നേതൃത്വത്തോട് ആവശ്യപ്പെട്ടു.

എന്നാല്‍ മണിക്കെതിരെയുള്ള കേസില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. നിയമം എല്ലാ പാര്‍ട്ടികള്‍ക്കും വ്യക്തികള്‍ക്കും ബാധകമാണ്. സി.പി.ഐ.എം കൊലപാതകികളുടെ പാര്‍ട്ടിയാണെന്ന് പറഞ്ഞാല്‍ ജനം വിശ്വസിക്കില്ലെന്നും പന്ന്യന്‍ പറഞ്ഞു.

Advertisement