ന്യൂദല്‍ഹി: ലോക്പാല്‍ ബില്‍, വിലക്കയറ്റം എന്നീ വിഷയങ്ങളില്‍ സി.പി.ഐ ജനറല്‍ സെക്രട്ടറി എ.ബി. ബര്‍ദന്‍ നിരാഹാരം തുടങ്ങി. ലോക്പാല്‍ ബില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ പാസാക്കണമെന്നും വിലക്കയറ്റം തടയാന്‍ അടിയന്തര നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടാണ് നിരാഹാരം. ജന്തര്‍ മന്തറിലാണ് നിരാഹാരം.

ഏകദിന നിരാഹാരമാണ് ബര്‍ദന്‍ ഇന്ന് തുടങ്ങിയത്. ഡി.രാജ, അമര്‍ജീത് കൗര്‍, അതുല്‍ കുമാര്‍ അഞ്ജന്‍ തുടങ്ങിയ മുതിര്‍ന്ന പാര്‍ട്ടി നേതാക്കളും ബര്‍ദനൊപ്പം നിരാഹാരമിരിക്കുന്നുണ്ട്.

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ലോക്പാല്‍ ബില്‍ പാസാക്കണം. ലോക്പാല്‍ കൊണ്ടു മാത്രം അഴിമതി തടയാനാവില്ലെങ്കിലും സുതാര്യത ഉറപ്പാക്കാന്‍ ലോക്പാലിനു കഴിയുമെന്ന് ബര്‍ദന്‍ പറഞ്ഞു.