ന്യൂദല്‍ഹി: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ലയനം ഉടന്‍ ഉണ്ടാവില്ലെന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി എ.ബി ബര്‍ദന്‍. ലയനം ഇപ്പോള്‍ സി.പി.ഐ അജണ്ടയിലില്ല. സമീപ ഭാവിയില്‍ ഇത് ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ പ്രധാനമന്ത്രിയെയും സുപ്രീംകോടതി ചീഫ് ജസ്റ്റീസിനേയും ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.