Categories

മതവിശ്വാസികളും കമ്യൂണിസ്റ്റുകാരും കൈകോര്‍ക്കണം

ab-bardan

പരപ്പനങ്ങാടി: നിലവിലെ സാഹചര്യത്തില്‍ മതവിശ്വാസികളും കമ്മ്യൂണിസ്റ്റുകാരും കൈകോര്‍ക്കേണ്ട അവസ്ഥയാണുള്ളതെന്ന് സി.പി.ഐ ദേശിയ ജനറല്‍ സെക്രട്ടറി എ.ബി.ബര്‍ദന്‍. സ്വാതന്ത്യസമര സേനാനിയും സി.പി.ഐ നേതാവുമായ കെ.കോയക്കുഞ്ഞി നഹയുടെ നൂറാം ജന്‍മദിനാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി ഭരണഘടനയില്‍ മത വിശ്വാസികള്‍ കമ്മ്യൂണിസ്റ്റുകാരാകാന്‍ പാടില്ലെന്ന് പറഞ്ഞിട്ടില്ല. എല്ലാ മതവിശ്വാസികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.