കുംഭമാസത്തിലെ പൂരനാളിലെ പൊങ്കാല സമര്‍പ്പണത്തിനായി ഭക്തര്‍ ഒരുങ്ങിക്കഴിഞ്ഞു. രാവിലെ 10.15നാണ് അടുപ്പുവെട്ട്. ശ്രീകോവിലിനുള്ളില്‍ നിന്നു പകരുന്ന ദീപം ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരി വലിയ തിടപ്പള്ളിയില്‍ സജ്ജീകരിച്ച അടുപ്പിലേക്ക് പകരും.