എഡിറ്റര്‍
എഡിറ്റര്‍
ആറ്റുകാല്‍ ടൗണ്‍ഷിപ്പ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഉടന്‍: വി.എസ്.ശിവകുമാര്‍
എഡിറ്റര്‍
Thursday 28th November 2013 10:09am

v.s-sivakumar

തിരുവനന്തപുരം: ആറ്റുകാലും പരിസര പ്രദേശങ്ങളും ഉള്‍പ്പെടുന്ന 29 നഗരസഭാ വാര്‍ഡുകളുടെ സമഗ്ര വികസനം ലക്ഷ്യമാക്കിക്കൊണ്ടുളള ആറ്റുകാല്‍ ടൗണ്‍ഷിപ്പ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് ആരോഗ്യ കുടുംബക്ഷേമ ദേവസ്വം വകുപ്പ് മന്ത്രി വി.എസ്.ശിവകുമാര്‍.

ട്രിഡ തയ്യാറാക്കുന്ന ടൗണ്‍ഷിപ്പ്  പദ്ധതി പ്രകാരം മണക്കാട്-ചിറമുക്ക്- കാലടി, ചിറമുക്ക്-കൊഞ്ചിറവിള – അമ്പലത്തറ, മണക്കാട്-കളിപ്പാന്‍കുളം എന്നീ റോഡുകള്‍ വീതി കൂട്ടി വികസിപ്പിക്കും.

ഓടകളും സിവറേജ് സംവിധാനങ്ങളും വിപുലപ്പെടുത്തും. പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് പാര്‍ക്കിങ് സൗകര്യം വിപുലപ്പെടുത്തും. വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും.

ആറ്റുകാല്‍ ശബരിമല ഇടത്താവളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി സര്‍ക്കാര്‍ 10 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി അറിയിച്ചു.

റവന്യൂ വകുപ്പ് പോലീസ്, അഗ്നിശമനസേന എന്നിവ കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും. കെ.എസ്.ആര്‍.ടി. സി. ആവശ്യാനുസരണം ബസ് സര്‍വ്വീസുകള്‍ നടത്തും.

ഇടത്താവളത്തിലെ അടിസ്ഥാന സൗകര്യത്തിനായി വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയും ഏകോപനം ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു.

പോലീസ് എയ്ഡ് പോസ്റ്റിന്റെയും ആറ്റുകാല്‍ ക്ഷേത്രം ട്രസ്റ്റ് 80 ലക്ഷം രൂപ ചെലവില്‍ സജ്ജമാക്കിയ ടൊയ്‌ലറ്റ് ബ്ലോക്കുകളുടെയും ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു.

Advertisement