എഡിറ്റര്‍
എഡിറ്റര്‍
അതിരപ്പിള്ളി മാധവ് ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു
എഡിറ്റര്‍
Friday 25th May 2012 11:41am

ന്യൂദല്‍ഹി: അതിരപ്പിള്ളി സംബന്ധിച്ച മാധവ് ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ട് വനം പരിസ്ഥിതി മന്ത്രാലയം പ്രസിദ്ധീകരിച്ചു. അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ ഡാം പാടില്ലെന്ന് റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്.

ദല്‍ഹി ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. റിപ്പോര്‍ട്ട് സംബന്ധിച്ച് 45 ദിവസത്തിനകം അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാം. 35 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഡാമുകള്‍ ഡീക്കമ്മീഷന്‍ ചെയ്യണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

റിപ്പോര്‍ട്ട് ഗൗരവമായിത്തന്നെ കാണുന്നുണ്ടെന്ന് ജലവിഭവമന്ത്രി പി.ജെ ജോസഫ് വ്യക്തമാക്കി. പശ്ചിമഘട്ട പര്‍വത നിരകളുടെ സംരക്ഷണത്തിനും അതിരപ്പിള്ളി വൈദ്യുതി പദ്ധതി സംബന്ധിച്ച ശുപാര്‍ശകളുമാണു മാധവ് ഗാഡ്ഗില്‍ സമിതിയുടെ റിപ്പോര്‍ട്ടിലുള്ളത്.

ഒമ്പതു മാസമായി റിപ്പോര്‍ട്ട് വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിഗണനയിലായിരുന്നെങ്കിലും പ്രസിദ്ധീകരിക്കാന്‍ തയാറായില്ല. ഇതേത്തുടര്‍ന്നു നല്‍കിയ വിവരാവകാശ പരാതിയും നിയമ നടപടികളുമാണു റിപ്പോര്‍ട്ട് ഇപ്പോള്‍ പ്രസിദ്ധീകരിക്കാന്‍ ഇടയാക്കിയത്.

Advertisement