കൊല്ലം: ആശ്രാമം ഗസ്റ്റ് ഹൗസില്‍ കേരള ദളിത് മഹിള അസോസിയേഷന്‍ പ്രവര്‍ത്തകരും ഗസ്റ്റ് ഹൗസ് ജീവനക്കാരും തമ്മില്‍ കൂട്ടത്തല്ല്. ഗസ്റ്റ് ഹൗസ് ജീവനക്കാരി നല്‍കിയ പരാതിയാണു കൂട്ടയടിയില്‍ കലാശിച്ചത്.

ആശ്രാമം ഗസ്റ്റ് ഹൗസിലെ മറ്റു ജീവനക്കാര്‍ ചേര്‍ന്നു തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി ഒരു ജീവനക്കാരി പൊലീസിനു പരാതി നല്‍കിയിരുന്നു. ഇതേക്കുറിച്ചു ചര്‍ച്ച ചെയ്യാനാണു മഹിള ഫെഡറേഷന്‍ പ്രവര്‍ത്തകര്‍ ഗസ്റ്റ് ഹൗസ് മാനെജരെ കണ്ടത്. തുടര്‍ന്നു നടന്ന ചര്‍ച്ച ബഹളത്തില്‍ കലാശിക്കുകയായിരുന്നു.

ഗസ്റ്റ് മാനെജരെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ രക്ഷിക്കാനെത്തിയ ജീവനക്കാരിയെയും മഹിളാ പ്രവര്‍ത്തകര്‍ തല്ലി. ഗത്യന്തരമില്ലാതെ ജീവനക്കാരി തിരിച്ചുതല്ലി. ഇത് കൂട്ടത്തല്ലില്‍ കലാശിക്കുകയായിരുന്നു.

ജീവനക്കാരി നല്‍കിയ പരാതിയില്‍ മേല്‍ അന്വേഷണം നടക്കുകയാണെന്നും പ്രശ്‌നങ്ങള്‍ അനാവശ്യമാണെന്നും പോലീസ് പറഞ്ഞു.