എഡിറ്റര്‍
എഡിറ്റര്‍
ആഷിക് അബുവിന്റെ കൊടുംങ്കാറ്റ്
എഡിറ്റര്‍
Sunday 17th February 2013 11:54am

കൊടുംങ്കാറ്റുമായി ആഷിക് അബു എത്തുന്നു. ശരിക്കും ഒരു കൊടുംങ്കാറ്റുണ്ടാക്കാന്‍ തന്നെയാണ് ഇത്തവണ ആഷിക്കിന്റെ വരവ്. മോഹന്‍ലാലാണ് ആഷിക്കിന്റെ കൊടുങ്കാറ്റിന് ഒപ്പമുള്ളത്.

Ads By Google

പറഞ്ഞുവരുന്നത് ആഷിക് അബുവിന്റെ ഏറ്റവും പുതിയ ചിത്രം കൊടുങ്കാറ്റിനെ കുറിച്ചാണ്. മോഹന്‍ലാലാണ് ആഷിക്കിന്റെ പുതിയ ചിത്രത്തിലെ നായകന്‍. മോഹന്‍ലാലും ആഷിക് അബുവും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് കൊടുങ്കാറ്റ്.

ടാ തടിയാ ക്ക് ശേഷം ആഷിക് ഒരുക്കുന്ന ചിത്രമാണ് കൊടുങ്കാറ്റ്. തിയേറ്ററില്‍ ചിത്രം ഒരു കൊടുങ്കാറ്റാവുമോ എന്ന് കാത്തിരുന്ന് കാണാം. ആഷിക്കിന്റെ മുന്‍ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയവരില്‍ ഒരാളായ ശ്യാം പുഷ്‌കരനാണ് കൊടുങ്കാറ്റിന് വേണ്ടി തിരക്കഥ തയ്യാറാക്കുന്നത്.

ആഷിക്കിന്റെ മറ്റൊരു ചിത്രമായ ഇടുക്കി ഗോള്‍ഡിന് ശേഷമാവും കൊടുങ്കാറ്റിന്റെ ചിത്രീകരണം. ഈ വര്‍ഷം അവസാനത്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് അറിയുന്നത്.

Advertisement