എഡിറ്റര്‍
എഡിറ്റര്‍
‘ട്രോളാന്‍ അവസരമൊരുക്കിയ കോട്ടയത്തെ പാര്‍ട്ടി സഖാക്കള്‍ക്ക് പെരുത്ത് നന്ദി’; ‘എന്റെ വക 5 രൂപ’ ക്യാംപെയിനില്‍ ആഷിഖ് അബുവിന്റെ പ്രതികരണം
എഡിറ്റര്‍
Sunday 7th May 2017 6:00pm

കോഴിക്കോട്: കോട്ടയത്തെ കേരള കോണ്‍ഗ്രസ്-സി.പി.ഐ.എം ബന്ധത്തെ തുടര്‍ന്ന് കടുത്ത ട്രോളാക്രമണം നേരിട്ടവരില്‍ പ്രമുഖനാണ് സംവിധായകന്‍ ആഷിഖ് അബു. കഴിഞ്ഞ വര്‍ഷം അഴിമതിക്കാരനാണെന്ന് ആരോപിച്ചയാളുടെ പാര്‍ട്ടിയെ സി.പി.ഐ.എം പിന്തുണച്ചതിനാണ് ആഷിഖ് അബുവിനെ സോഷ്യല്‍ മീഡിയ ട്രോളിയത്.

അന്ന് ആഷിഖ് അബുവിന്റെ നേതൃത്വത്തില്‍ #എന്റെവക500 എന്ന ക്യാംപെയിന്‍ ആരംഭിച്ചിരുന്നു. കോഴ ആരോപണം നേരിടുന്ന കെ.എം മാണിക്കെതിരെയുള്ള പ്രതിഷേധമായിരുന്നു അത്.


Also Read: നീറ്റ് പരീക്ഷയെഴുതാനെത്തിയ വിദ്യാര്‍ത്ഥികള്‍ക്കും ഒപ്പമുള്ളവര്‍ക്കും വിശ്രമിക്കാന്‍ സൗകര്യമൊരുക്കി മസ്ജിദ്


എന്നാല്‍ ഈ ഹാഷ്ടാഗാണ് ആഷിഖ് അബുവിനെ ട്രോളാനും ട്രോളന്‍മാര്‍ ഉപയോഗിക്കുന്നത്. ഒരു വ്യത്യാസം. #എന്റെവക500 എന്നതിന് പകരം #എന്റെവക501 എന്ന ഹാഷ്ടാഗാണ് ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് താഴെ ട്രോളന്‍മാര്‍ ഉപയോഗിക്കുന്നത്.

ഇപ്പോള്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ആഷിഖ് അബു. മറ്റുള്ളവര്‍ക്ക് പുറമെ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കും സഹധര്‍മ്മിണിക്കും വരെ ട്രോളാന്‍ അവസരം നല്‍കിയ കോട്ടയത്തെ പാര്‍ട്ടി സഖാക്കളോടുള്ള നന്ദി ഈ അവസരത്തില്‍ അറിയിക്കുന്നുവെന്നാണ് ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയുള്ള പ്രതികരണം.

ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

Advertisement