എഡിറ്റര്‍
എഡിറ്റര്‍
ഡാഡികൂളിന് ശേഷം മമ്മൂട്ടി-ആഷിക് അബു ടീം ഒന്നിക്കുന്നു
എഡിറ്റര്‍
Sunday 4th November 2012 4:31pm

സിനിമയെ ഒരു വ്യത്യസ്തമായ തലത്തിലൂടെ കാണാന്‍ മലയാളി പ്രേക്ഷകരെ പഠിപ്പിച്ച സംവിധായകനാണ് ആഷിക് അബു. അദ്ദേഹത്തിന്റെ അടുത്ത ചിത്രം സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിയ്‌ക്കൊപ്പം.

അടുത്ത വര്‍ഷം പുറത്തിറങ്ങാനിരിക്കുന്ന ഗാങ്സ്റ്റര്‍ എന്ന ആഷിക് അബു ചിത്രത്തിലാണ് മമ്മൂട്ടി നായകനാവുന്നത്. ഡാഡി കൂളിന് ശേഷം മമ്മൂട്ടി നായകനാവുന്ന ആഷിക് അബു ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

Ads By Google

ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ഗാങ്സ്റ്റര്‍. ആഷികിന്റെ തന്നെ ഇടുക്കി ഗോള്‍ഡ് എന്ന ചിത്രത്തിന് ശേഷമേ ഗാങ്‌സ്റ്ററിന്റെ ചിത്രീകരണം ആരംഭിക്കുകയുള്ളൂ.

സോള്‍ട്ട് ആന്റ് പെപ്പറിന്റെ കോ-റൈറ്റര്‍ ദിലീഷ് തന്നെയാണ് ഇടുക്കി ഗോള്‍ഡിന്റേയും കോ-റൈറ്റര്‍. സന്തോഷ് എച്ചിക്കാനത്തിന്റെ ചെറുകഥയെ ആധാരമാക്കിയാണ് ഇടുക്കി ഗോള്‍ഡ് എന്ന ചിത്രം.മണിയന്‍പിള്ള രാജു, ലാല്‍, ബാബു ആന്റണി, ശങ്കര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നത്.

ഗാങ്സ്റ്ററിന്റെ തിരക്കഥയെഴുതുന്നത് അഹമ്മദ് സിദ്ദിഖ് ആണ്. മമ്മൂട്ടിയുടെ ഡേറ്റിനനുസരിച്ച് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നും ദിലീഷ് പറഞ്ഞു.

Advertisement