എഡിറ്റര്‍
എഡിറ്റര്‍
മംഗളത്തിന്റെ ആക്രമണത്തേയും ഭീഷണിയേയും നേരിടാന്‍ താങ്കള്‍ക്കും പാര്‍ട്ടിക്കും കഴിയുമെന്ന പ്രതീക്ഷ സമൂഹത്തിനുണ്ട്; പിണറായിയോട് ആഷിഖ് അബു
എഡിറ്റര്‍
Wednesday 29th March 2017 10:10am

തിരുവനന്തപുരം: മുന്‍മന്ത്രി എ.കെ ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഓഡിയോ ടേപ്പ് വിവാദത്തില്‍ മംഗളം ചാനലിനെതിരെ ആഞ്ഞടിച്ച് സംവിധായകന്‍ ആഷിഖ് അബു.

ഒരു ജനതയുടെ സാംസ്‌കാരിക പുരോഗതിയെ പണത്തിന് വേണ്ടി ആക്രമിക്കുകയാണ് മംഗളം ചാനലെന്ന് ആഷിഖ് അബു പറയുന്നു.

വ്യക്തിഹത്യയും ഹണി ട്രാപ്പും ബ്ലാക്മെയിലിംഗും കുറ്റകരമല്ലാത്ത, സാധാരണ നിലയില്‍ ഒരു മാധ്യമസ്ഥാപനം അഹങ്കാരത്തോടെ ഇനിയും ചെയ്യും എന്ന് പ്രഖ്യാപിച്ച ഈ ഘട്ടത്തില്‍ ആ ആക്രമണത്തെയും ഭീഷണിയെയും നേരിടാന്‍ ഇടതുപക്ഷ സര്‍ക്കാരിനെയും പിണറായി വിജയനേയും ഇവിടുത്തെ പുരോഗമന മലയാളി സമൂഹം പ്രതീക്ഷയോടെ കാണുന്നുണ്ടെന്നും ആഷിഖ് അബു പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സര്‍, ഒരു ജനതയുടെ സാംസ്‌ക്കാരിക പുരോഗതിയെ പണത്തിനു വേണ്ടി ആക്രമിക്കുകയാണിവര്‍. വ്യക്തിഹത്യയും ഹണി ട്രാപ്പും ബ്ലാക്മെയിലിംഗും കുറ്റകരമല്ലാത്ത, സാധാരണ നിലയില്‍ ഒരു മാധ്യമസ്ഥാപനം അഹങ്കാരത്തോടെ ഇനിയും ചെയ്യും എന്ന് പ്രഖ്യാപിച്ച ഈ ഘട്ടത്തില്‍ ആ ആക്രമണത്തെയും ഭീഷണിയെയും നേരിടാന്‍ ഇടതുപക്ഷ സര്‍ക്കാരിനെയും അങ്ങേയെയും ഇവിടുത്തെ പുരോഗമന മലയാളി സമൂഹം പ്രതീക്ഷയോടെ കാണുന്നുണ്ട്.


Dont Miss പെസഹാ ആചരണത്തില്‍ സ്ത്രീകളുടെ കാല്‍ കഴുകേണ്ടെന്ന് മാര്‍ജോര്‍ജ്ജ് ആലഞ്ചേരിയുടെ ഇടയലേഖനം


മാധ്യമരംഗത്ത് ധാര്‍മിക മൂല്യങ്ങള്‍ ചോര്‍ന്നുപോകുന്ന കാലത്താണ് നാം ജീവിക്കുന്നതെന്നും ചാനലുകള്‍ തമ്മില്‍ കഴുത്തറപ്പന്‍ മത്സരങ്ങള്‍ നടക്കുന്ന ഇത്തരം ഒരു കാലത്ത് എന്തും വാര്‍ത്തയാകുമെന്ന അവസ്ഥയുണ്ടെന്നും പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

Advertisement