എഡിറ്റര്‍
എഡിറ്റര്‍
ഇയാളെ സൂക്ഷിക്കുക; സാള്‍ട്ട് ആന്റ് പെപ്പര്‍ നിര്‍മാതാവിന്റെ ചതിക്കുഴിയില്‍പ്പെടരുതെന്ന് ആഷിഖ് അബു
എഡിറ്റര്‍
Thursday 27th April 2017 9:38am

തിരുവനന്തപുരം: സാള്‍ട് ആന്‍ഡ് പെപ്പറിന്റെ നിര്‍മ്മാതാവായ ലുക്സാം സദാനന്ദനെ സൂക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ചിത്രത്തിന്റെ സംവിധായകനായ ആഷിഖ് അബു.

സാള്‍ട് ആന്‍ഡ് പെപ്പെര്‍ നിര്‍മാതാവെന്ന പേരില്‍ ഇയാള്‍ കുറെയധികം സിനിമാപ്രേമികളായ നിഷ്‌കളങ്കരെ ചതിച്ചതായി പലദിക്കില്‍ നിന്നും വാര്‍ത്തകള്‍ കേട്ടതാണെന്നും ഇയാളെ സൂക്ഷിക്കണമെന്നുമാണ് ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

നിര്‍മ്മാതാവിനാല്‍ കബളിക്കപ്പെട്ടു എന്ന് ആരോപിച്ച് രതേഷ് കൃഷ്ണ എന്ന വ്യക്തി ഫേസ്ബുക്കില്‍ ഇട്ട കുറിപ്പ് ഷെയര്‍ ചെയ്തു കൊണ്ടാണ് ആഷിഖ് അബു തന്റെ നിലപാട് വ്യക്തമാക്കിയത്.

സിനിമാനിര്‍മിക്കാന്‍ പോകുകയാണെന്നും നല്ല അവസരങ്ങള്‍ നല്‍കാമെന്നും പറഞ്ഞ് ഏതാണ്ട് നാലുലക്ഷത്തിലേറെ രൂപ തന്നില്‍ നിന്നും തട്ടിയെടുത്തു എന്ന് കാണിച്ചാണ് രതീഷ് കൃഷ്ണന്‍ എന്നയാള്‍ പോസ്റ്റിട്ടത്.

 തന്നെ കൂടാതെ ഒരുപാട് സിനിമാ മോഹികളെ ഇയാള്‍ പറ്റിച്ചിട്ടുണ്ടെന്നും ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും രതീഷ് കൃഷ്ണന്‍ പറയുന്നു. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നവര്‍ ബാംഗ്ലൂര്‍-മുംബൈ-കൊച്ചി-കൊല്ലം പൊലീസ് കമ്മീഷണര്‍ കാര്യാലയത്തില്‍ അറിയിക്കണമെന്നും ഇദ്ദേഹം ഫേസ്ബുക്ക്‌പോസ്റ്റിലൂടെ ആവശ്യപ്പെടുന്നു.

Advertisement