സഹസംവിധായകന്റെ കുപ്പായത്തില്‍ നിന്നും നടനിലേക്ക്..പിന്നീട് സംവിധായകനിലേക്ക്.. സൗബിന്‍ എന്ന കൊച്ചിക്കാരന്റെ മലയാള സിനിമയിലെ വളര്‍ച്ച ഒട്ടും ആകസ്മികമായിരുന്നില്ല. ദീര്‍ഘകാലത്തെ കാത്തിരിപ്പിന്റെ കഥയുണ്ട് അതിന് പിന്നില്‍.

ഒരു നടനാകാനായിരുന്നില്ല സൗബിന്റെ ആഗ്രഹം. സിനിമാ സംവിധാനം തന്നെയായിരുന്നു എന്നും സൗബിന്റെ മനസില്‍. ആ ആഗ്രഹത്തിന് പിന്തുണ നല്‍കി ഒപ്പം നിന്നതും സിനിമയിലെ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ തന്നെ.


Dont Miss പറവയുടെ റിവ്യൂ വായിക്കാം…

ഉയരത്തില്‍ പറന്ന് പറവയും സൗബിനും


അതുകൊണ്ട് തന്നെ സൗബിന്റെ ആദ്യചിത്രത്തിന് ലഭിക്കുന്ന പ്രേക്ഷകപിന്തുണ സൗബിനേക്കാള്‍ ആസ്വദിക്കുന്നതും സിനിമയിലെ സുഹൃത്തുക്കളാണ്. സംവിധായകനായ അന്‍വര്‍ റഷീദാണ് പറവയുടെ നിര്‍മാണ പങ്കാളികളില്‍ ഒരാള്‍. ആഷിഖ് അബുവിന്റെ സംവിധാന സഹായിയായും സൗബിന്‍ പ്രവര്‍ത്തിച്ചിരുന്നു.

പറവയുടെ വിജയാഹ്ലാദത്തിലാണ് ആഷിഖ് അബു. ചെയ്യുന്ന കാര്യങ്ങളോടും പറയുന്ന വാക്കുകളോടും അപാരമായ സത്യസന്ധ്യത പുലര്‍ത്തുന്നവരാണ് കൊച്ചിക്കാരെന്നും അവരിലൊരാളാണ് സൗബിന്‍ ഷാഹിറും പറവയുമെന്നുമാണ് ആഷിഖ് പറയുന്നത്.

സംവിധാന സഹായിയായി പ്രവര്‍ത്തിക്കുന്ന കാലത്തെ സൗബിന്റെ ഒരു ലൊക്കേഷന്‍ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചായിരുന്നു ആഷിഖ് മനസുതുറന്നത്.