തിരുവനന്തപുരം: നടന്‍ മോഹന്‍ലാലിനെ ഛോട്ടാഭീമെന്ന് പരിഹസിച്ച സംവിധായകനും നടനുമായ കെ.ആര്‍.കെയെ പച്ചത്തെറി വിളിച്ച് നിര്‍മാതാവും സംവിധായകനുമായ ആഷിഖ് അബു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ആഷിഖ് അബു കെ.ആര്‍.കെയെ തെറിവിളിച്ചത്.

That Kamaal R Khan is
a grade A asshole is an absolute fact. എന്നായിരുന്നു ആഷിഖ് അബുവിന്റെ പ്രതികരണം.

മോഹന്‍ലാലിനെ കെ.ആര്‍.കെ വിമര്‍ശിച്ചതുമായി ബന്ധപ്പെട്ടുള്ള വാര്‍ത്ത ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു ആഷിഖ് അബു വിഷയത്തിലുള്ള നിലപാട് വ്യക്തമാക്കിയത്.

മോഹന്‍ലാലിനെ കണ്ടാല്‍ ചോട്ടാഭീമിനെപ്പോലെയാണ് ഇരിക്കുന്നതെന്നും പിന്നെ എങ്ങിനെയാണ് ഭീമനെ അവതരിപ്പിക്കുക എന്നുമുള്ള കെ.ആര്‍.കെയുടെ ട്വീറ്റാണ് വിവാദത്തിന് തിരികൊളുത്തിയത്. കെ.ആര്‍.കെയ്ക്കെതിരെ മോഹന്‍ലാല്‍ ഫാന്‍സും മമ്മൂട്ടി ഫാന്‍സും ഒരുമിച്ചായിരുന്നു ആക്രമണം അഴിച്ചുവിട്ടത്. മറ്റുള്ളവരെ വിമര്‍ശിച്ച് വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുക എന്നത് കമാല്‍ ആര്‍ ഖാന്റെ ശൈലിയാണ്.

അതുല്യ നടനായ മോഹന്‍ലാലിനെതിരായ കെ.ആര്‍.കെയുടെ കമന്റിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. അതുപോലെ തന്നെ അദ്ദേഹത്തെ ന്യായീകരിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരേയും സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

അതേസമയം, മോഹന്‍ലാലിനെ ഛോട്ടാഭീം എന്ന് പരിഹസിച്ചതും സോഷ്യല്‍മീഡിയയിലൂടെ തെറികള്‍ വാങ്ങിക്കൂട്ടിയതുമൊന്നും തനിക്ക് ഒരു പ്രശ്നമേയല്ലെന്ന നിലപാടിലാണ് ബോളിവുഡ് നിരൂപകന്‍ കമാല്‍ ആര്‍ ഖാന്‍.