മലപ്പുറം: നിരക്ക് വര്‍ധിപ്പിക്കാതെ വൈദ്യുതി ബോര്‍ഡിന്റെ വരുമാനം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുമെന്ന് വൈദ്യുതമന്ത്രി ആര്യാടന്‍ മുഹമ്മദ്. തെര്‍മല്‍ സര്‍ച്ചാര്‍ജിനത്തില്‍ പിരിച്ചെടുക്കാനുള്ള തുക യൂണിറ്റിന് 25 പൈസ വച്ച് ആറുമാസത്തിനുള്ളില്‍ പിരിച്ചെടുക്കാനാണ് റെഗുലേറ്ററി കമ്മീഷന്‍ നിര്‍ദേശിച്ചതെന്നും ആര്യാടന്‍ മുഹമ്മദ് വ്യക്തമാക്കി.

മദ്യനയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് അല്‍പം കൂടി സാവകാശം നല്‍കണമായിരുന്നെന്നും ആര്യാടന്‍ അഭിപ്രായപ്പെട്ടു.