എഡിറ്റര്‍
എഡിറ്റര്‍
ടോം ജോസിനെ മാറ്റിയത് കൂടുതല്‍ നല്ല അവസരങ്ങള്‍ നല്‍കാന്‍: ആര്യാടന്‍
എഡിറ്റര്‍
Wednesday 15th August 2012 11:35am

പാലക്കാട്: കൊച്ചി മെട്രോ റെയിലിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ടോംജോസിനെ മാറ്റിയത് അദ്ദേഹത്തിന് കൂടുതല്‍ മെച്ചപ്പെട്ട അവസരങ്ങള്‍ നല്‍കാനാണെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. അദ്ദേഹത്തെ കൂടുതല്‍ മെച്ചപ്പെട്ട സ്ഥാനത്തേയ്ക്കാണ് മാറ്റിയത്. പൊതുമരാമത്ത് വകുപ്പ് മേഖല പെട്ടെന്ന് ഫലമുണ്ടാക്കേണ്ടതാണ്. അതുകൊണ്ടാണ് ടോംജോസിനെ  അവിടേയ്ക്ക് മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.

ഇതിന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ഉന്നയിച്ച കമ്മീഷന്‍ പ്രശ്‌നവുമായി യാതൊരു ബന്ധവുമില്ലെന്നും ആര്യാടന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Ads By Google

കൊച്ചി മെട്രോ റെയില്‍ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ടോം ജോസിനെ മാറ്റി പുതിയ എം.ഡിയെ നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ആര്യാടന്‍ മുഹമ്മദിന്റെ നിര്‍ബന്ധപ്രകാരമാണ് ടോം ജോസിനെ മാറ്റിയതെന്ന ആരോപണം വന്നിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Advertisement