തിരുവനന്തപുരം: റയില്‍വേ വികസനത്തില്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് തികഞ്ഞ അവഗണനയാണ് കാണിക്കുന്നതെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. പനമ്പിള്ളി ഗോവിന്ദ മേനോനും ഒ.രാജഗോപാലും മന്ത്രിമാരായിരുന്നപ്പോള്‍ മാത്രമാണ് കേരളത്തിന് എന്തെങ്കിലും നേട്ടമുണ്ടായത്. റെയില്‍വേ വികസന സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

റെയില്‍വേ വികസനത്തില്‍ നമ്മുടെ ഭാഗത്തുനിന്ന് ചില വീഴ്ചകളുണ്ടായിട്ടുണ്ടെന്ന കാര്യം ശരിയാണ്. ആവശ്യത്തിന് ഭൂമി ലഭ്യമാകാത്തതും അനാവശ്യമായ സമരങ്ങളുമാണ് റെയില്‍വേ വികനസത്തിന് തടസമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.