Categories

ആരുഷി കേസ്: മാതാപിതാക്കള്‍ക്കെതിരെ കൊലക്കേസെടുക്കണമെന്ന് കോടതി

ഗാസിയാബാദ്: ആരുഷി തല്‍വാര്‍ കൊലപാതകക്കേസില്‍ പിതാവ് രാജേഷ് തല്‍വാറിനും മാതാവ് നൂപുര്‍ തല്‍വാറിനുമെതിരെ കേസ് ചാര്‍ജ് ചെയ്യണമെന്ന് കോടതി. തെളിവുകളുടെ അഭാവത്തില്‍ കേസ് അവസാനിപ്പിച്ചതായി കാണിച്ച് സി.ബി.ഐ നല്‍കിയ റിപ്പോര്‍ട്ട് തള്ളിയാണ് കോടതി ഈ നിര്‍ദേശം നല്‍കിയത്.

ആരൂഷി തല്‍വാറിന്റെ പിതാവ് രാജേഷ് തല്‍വാറിനെ  കുറ്റാരോപിതനാക്കി കേസ് വീണ്ടും അന്വേഷിക്കാന്‍ കോടതി ഉത്തരവിട്ടു.

വ്യക്തമായ തെളിവുകളില്ലാത്തതിനാല്‍ കേസ് അവസാനിപ്പിക്കാന്‍ അനുവാദം ആവശ്യപ്പെട്ട് ഡിസംബറില്‍ സി.ബി.ഐ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ രാജേഷ് തല്‍വാറിനെയാണ് തങ്ങള്‍ പ്രധാനമായും സംശയിക്കുന്നതെന്ന് സി.ബി.ഐ ആസമയത്ത് കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

2008 മേയ് 16നായിരുന്നു നോയിഡയിലെ രാജേഷ് നൂപുര്‍ തല്‍വാര്‍ ദമ്പതിമാരുടെ മകളായ ആരുഷി തല്‍വാറിനെ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പ്രതിയാണെന്ന് സംശയിക്കപ്പെട്ട വീട്ടുവേലക്കാരന്‍ ഹേമരാജിന്റെ മൃതദേഹം വീടിന്റെ ടെറസില്‍ കണ്ടെത്തിയതോടെ ദുരൂഹതയേറി. കൊലപാതക സമയത്ത് ആരുഷിയെയും ഹേമരാജിനെയും കൂടാതെ രാജേഷ് തല്‍വാറും വീട്ടിലുണ്ടായിരുന്നു. അതുകൊണ്ടുതന്നെ തല്‍വാര്‍ സംശയത്തിന്റെ നിഴലിലായിരുന്നു

കേസുമായി ബന്ധപ്പെട്ട് ആരുഷിയുടെ അച്ഛനെ ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റുചെയ്തിരുന്നു. തുടര്‍ന്ന് കേസ് സി ബി ഐ ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍ നുണപരിശോധനയുടെ അടിസ്ഥാനത്തില്‍ അച്ഛന്‍ രാജേഷ് തല്‍വാറിനെ ഏജന്‍സി കുറ്റവിമുക്തനാക്കുകയും ചെയ്തു. എന്നാല്‍ കൊലപാതകത്തിനു പിന്നില്‍ രാജേഷ് തല്‍വാര്‍ തന്നെയാണെന്ന നിലപാടിലാണ് സി.ബി.ഐ.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.