ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഇന്റര്‍നെറ്റ് ആക്ടിവിസ്റ്റ് ആരണ്‍ സ്വാട്‌സ്(26) ആത്മഹത്യ ചെയ്തു. ന്യൂയോര്‍ക്കിലെ സ്വാട്‌സിന്റെ വസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Ads By Google

Subscribe Us:

സൈബര്‍ ലോകത്തെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ വ്യക്തിയായിരുന്നു ആരണ്‍. ഇന്റര്‍നെറ്റിലെ വിവരങ്ങള്‍ സൗജന്യമായി ആവശ്യക്കാരിലെത്തിക്കുന്ന വെബ് ഫീഡിന്റെ ആര്‍.എസ്.എസ്സിന്റെ രൂപകല്‍പ്പനിയില്‍ പങ്കാളിയായിരുന്നു ആരണ്‍.

കൂടാതെ, സോഷ്യല്‍ ന്യൂസ് വെബ്‌സൈറ്റായ റെഡ്ഡിറ്റിന്റെ സഹസ്ഥാപകനാണ്. 2011 ല്‍ ജെ സ്‌റ്റോര്‍ ഡിജിറ്റല്‍ ലൈബ്രറി ഹാക്ക് ചെയ്ത് രേഖകള്‍ ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിച്ച കേസില്‍ കുറ്റാരോപിതാനാണ് ആരണ്‍.

കേസ് യു.എസ് ഫെഡറല്‍ കോടതിയില്‍ അടുത്തമാസം വിചാരണ ആരംഭിക്കാനിരിക്കേയാണ് ആരണിന്റെ ആത്മഹത്യ. കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ 35 വര്‍ഷം തടവും ഒരു മില്യണ്‍ ഡോളര്‍ പിഴയും ആരണ്‍ നല്‍കേണ്ടിവരും.

ആരണിന്റെ കാമുകിയാണ് ഇദ്ദേഹത്തെ മരിച്ച നിലയി്ല്‍ കണ്ടെത്തിയത്.