പത്തനംതിട്ട: ആറന്മുള ഉത്രട്ടാതി വള്ളംകളിയില്‍ ഇടശ്ശേരിമല പള്ളിയോടം ജേതാക്കളായി. എ വിഭാഗത്തിലായിരുന്നും ഇടശ്ശേരിമല പള്ളിയോടം മത്സരിച്ചിരുന്നത്. ബി വിഭാഗം പള്ളിയോടങ്ങളില്‍ വന്‍മഴി ജേതാക്കളായി.

എ വിഭാഗത്തില്‍ 33 പള്ളിയോടങ്ങളും ബി വിഭാഗത്തില്‍ 13 പള്ളിയോടങ്ങളുമാണ് മത്സരിച്ചത്. 46 പള്ളിയോടങ്ങളാണ് മത്സര രംഗത്തുണ്ടായിരുന്നത്.  മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ജലമേള ഉദ്ഘാടനം ചെയ്തത്.