പത്തനംതിട്ട : ആറന്മുള വിമാനത്താവള സമരത്തിന് ഐക്യദാര്‍ഡ്യവുമായി ഒരു വിഭാഗം കോണ്‍ഗ്രസ്സ് നേതാക്കള്‍ രംഗത്ത്.വി. എം സുധീരന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം  കോണ്‍ഗ്രസ്സ് നേതാക്കളാണ് 401 ദിവസം നീണ്ടു നില്‍ക്കുന്ന ജനകീയ പ്രക്ഷോഭത്തിന് ഐക്യദാര്‍ഡ്യവുമായി രംഗത്തെത്തിയത്.

Ads By Google

തുടക്കത്തില്‍ തന്നെ സര്‍ക്കാറിനെയും യു. ഡി. എഫ് നേതാക്കളെയും   നിശിതമായി വിമര്‍ശിച്ച സുധീരന്‍  ഉമ്മന്‍ചാണ്ടി ജനങ്ങളെയും, നിയമത്തേയും ബഹുമാനിക്കുന്നുണ്ടെങ്ങില്‍ ആറന്മുള പദ്ധതി ഉപേക്ഷിച്ച് ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു.

വിമാനത്താവള പദ്ധതിയില്‍ സര്‍ക്കാര്‍ ഓഹരി മുടക്കാന്‍ തീരുമാനിച്ചത് ധാര്‍മ്മികതക്ക് ചേരാത്തതും ജനവഞ്ചനയുമാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

അതേപോലെ ആറന്മുള പദ്ധതി വികസനത്തില്‍റെ പേരില്‍ നടത്തുന്ന  കൊള്ളയാണെന്നും ഇത് യഥാര്‍ത്ഥ വികസനത്തെ അട്ടിമറിക്കും എന്നും സുധീരന്‍ വ്യക്തമാക്കി.

ആറന്മുള കര്‍മ്മ സ്മിതി യാണ് യോഗം സംഘടിപ്പിച്ചതെങ്കിലും യോഗത്തില്‍ പങ്കെടുത്തത്്  കൂടുതല്‍ പേരും കോണ്‍ഗ്രസ്സ് നേതാക്കളായിരുന്നു.
എ. ഐ. സി. സി അംഗം ഫിലിപ്പോസ് തോമസ്, കെ. പി. സി. സി നിര്‍വ്വാഹക സമിതി അംഗങ്ങളായ കെ. കെ റോയ്‌സണ്‍ , മാലയത്ത്് സരളാദേവി, കോണ്‍ഗ്രസ്സ് ബ്ലോക്ക് ജില്ലാ ഭാരവാഹികളും യോഗത്തില്‍ പങ്കെടുത്തു.