Categories

ആറന്മുള വിമാനത്താവളം : ഉത്തരവ് നിര്‍ഭാഗ്യകരമെന്ന് വി.എം. സുധീരന്‍

sudheeran

തിരുവനന്തപുരം: ആറന്‍മുള വിമാനത്താവളത്തിന് അനുമതി നല്‍കിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് നിര്‍ഭാഗ്യകരമായിപ്പോയെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍ അഭിപ്രായപ്പെട്ടു.

രാഷ്ട്രീയ നേതാക്കളുടേയും വിവിധ പാരിസ്ഥിതിക സംഘടനകളുടേയും എതിര്‍പ്പ് വകവെക്കാതെയാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം കൈക്കൊണ്ടത്.

ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും സുധീരന്‍ പറഞ്ഞു.

അതേസമയം ഉത്തരവിനെതിരേ സുപ്രീംകോടതിയെ സമീപിക്കുമെന്ന് പൈതൃക സംരക്ഷണ സമിതി വ്യക്തമാക്കി.

ആറന്മുളയില്‍ പരിസ്ഥിതി പഠനം നടത്താതെയാണ് വിമാനത്താവളത്തില്‍ കേന്ദ്രം അനുമതി നല്‍കിയിട്ടുള്ളതെന്ന് സി.പി.ഐ.എം പ്രതികരിച്ചു.
അതിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും സി.പി.ഐ.എം അറിയിച്ചു.

എന്നാല്‍, കേന്ദ്രനിലപാട് അഭിനന്ദനമര്‍ഹിക്കുന്നതാണെന്ന് കെ. ശിവദാസന്‍ നായര്‍ എം.എല്‍.എ പ്രതികരിച്ചു. വിമാനത്താവളം വരണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tagged with: