ചെന്നൈ:പതിനൊന്ന് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത തീവണ്ടയപകടത്തെതുടര്‍ന്ന് തടസ്സപ്പെട്ട ചെന്നൈ-ആരക്കോണം റൂട്ടിലെ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു. ഇന്ന് വൈകിട്ടോടെയാണ് ഗതാഗതം പുനസ്ഥാപിച്ചത്.

ചെന്നൈയില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെ ആരക്കോണത്തിനും ചിറ്റേരിയ്ക്കും ഇടിയില്‍ ഇന്നലെ രാത്രി ഒന്‍പത് മണിയോടയാണ് അപകടമുണ്ടായത്. സിഗ്‌നല്‍ കാത്ത് സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനില്‍ മറ്റൊരു പാസഞ്ചര്‍ ട്രെയിന്‍ വന്ന് ഇടിക്കുകയായിരുന്നു.

ചെന്നൈ ബീച്ച്‌വെല്ലൂര്‍ ലോക്കല്‍ ട്രെയിനാണ്‌സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ആരക്കോണം കാട്പാടി പാസഞ്ചര്‍ ട്രെയിനില്‍ ഇടിച്ചത്. അപകടത്തെത്തുടര്‍ന്ന് നിരവധി ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കുകയും ചില ട്രെയിനുകള്‍ വില്ലുപുരം വഴി തിരിച്ചുവിടുകയും ചെയ്തിരുന്നു.