ലാഹോര്‍: നുവരിയില്‍ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന പരമ്പരയ്ക്ക് മുന്നോടിയായി ടീമിലും ടീമിനെ നയിക്കുന്നവരിലും സജ്ജമാക്കുന്നവരിലുമെല്ലാം മാറ്റങ്ങള്‍ വരുത്തി പാകിസ്ഥാന്‍ പടയൊരുക്കം തുടങ്ങിയിരിക്കുന്നു. ഒരുക്കത്തിന്റെ മുന്നോടിയായി മുന്‍ പാകിസ്ഥാന്‍ ഫാസ്റ്റ് ബൗളര്‍ ആഖിബ് ജാവേദ് ബൗളിംഗ് കോച്ചായി തിരിച്ചെത്തി.

2009 മുതല്‍ ദേശീയ ടീമിനൊപ്പം ആദ്യം ബൗളിംഗ് കോച്ചായി ഉണ്ടായിരുന്നെങ്കിലും പിന്നീട് അദ്ദേഹത്തെ അസിസ്റ്റന്റ് കോച്ചായി നിയമിക്കുകയായിരുന്നു. ഒരു ദശകത്തോളമായി പാകിസ്ഥാനുവേണ്ടി കോച്ചായി പ്രവര്‍ത്തിക്കുന്നുണ്ട് അദ്ദേഹം. പരമ്പരയില്‍ പാകിസ്ഥാന്‍ ടീമിന്റെ ഒന്‍പതംഗ സപ്പോര്‍ട്ടിംഗ് സ്റ്റാഫില്‍ കൂടി അംഗമാണ് ആഖിബ്.

ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് മുന്‍ പാകിസ്ഥാന്‍ ബാറ്റ്‌സ്മാനായ ഇജാസ് അഹമ്മദിനെ ഫീല്‍ഡിംഗ് കോച്ചായി നിയമിക്കാന്‍ സാധ്യതയുള്ളതായും വാര്‍ത്തകളുണ്ട്.

Malayalam News

Kerala News in English