എഡിറ്റര്‍
എഡിറ്റര്‍
ആം ആദ്മി പാര്‍ട്ടിയുടെ ഉദയം മറ്റുള്ള പാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പ്: ജയ്‌റാം രമേശ്
എഡിറ്റര്‍
Monday 6th January 2014 3:51pm

jayaram-ramesh

നദ്യാദ്(ഗുജറാത്ത്): ആം ആദ്മി പാര്‍ട്ടിയുടെ ഉദയം മറ്റുള്ള എല്ലാ പാര്‍ട്ടികള്‍ക്കും ഒരു മുന്നറിപ്പാണെന്ന് കേന്ദ്രമന്ത്രി ജയ്‌റാം രമേശ്.

ജനങ്ങളുടെ ആവശ്യങ്ങള്‍ കേട്ടില്ലെങ്കില്‍ പാര്‍ട്ടികള്‍ പെട്ടെന്ന് ചരിത്രത്തിന്റെ ഭാഗമാകും.

രാഷ്ട്രീയ തിരക്കഥ എ.എ.പി പുനര്‍വ്യാഖ്യാനം ചെയ്തിരിക്കുകയാണെന്നും നിലവില്‍ എ.എ.പി ദല്‍ഹിയില്‍ മാത്രമാണെന്നും കോണ്‍ഗ്രസോ ബി.ജെ.പിയോ മറ്റു പ്രാദേശിക പാര്‍ട്ടികളോ ജനങ്ങളുടെ ശബ്ദങ്ങള്‍ ചെവികൊണ്ടില്ലെങ്കില്‍ ആ പാര്‍ട്ടികള്‍ പെട്ടെന്ന് തന്നെ ചരിത്രത്തിന്റെ ഭാഗമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഗുജറാത്ത് നഗരത്തില്‍ കാന്‍സര്‍ ഹോസ്പിറ്റല്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗുജറാത്തിന്റെ ആവശ്യങ്ങള്‍ പഠിച്ചതായും ഫണ്ട് വകയിരുത്തിയിട്ടുണ്ടെന്നും, ഫണ്ട് അനുവദിക്കുന്നതില്‍ കേന്ദ്രം ഗുജറാത്തിനോട് വിവേചനം കാണിച്ചെന്ന അരോപണത്തിന് മറുപടിയായിക്കൊണ്ട് ജയ്‌റാം പറഞ്ഞു.

‘ഗ്രാമപ്രദേശങ്ങളില്‍ 1200 കിലോമീറ്റര്‍ റോഡ് നിര്‍മാണത്തിനായി 700 കോടി ഗുജറാത്തിനു കേന്ദ്രം അനുവദിച്ചിട്ടുണ്ട്. മഹാത്മാഗാന്ധി നാഷനല്‍ റൂറല്‍ എംപ്ലോയിമെന്റ് ഗ്യാരണ്ടി ആക്റ്റിന് കീഴില്‍ ഗുജറാത്ത് ചോദിച്ച 1200 കോടിയും അനുവദിച്ചിട്ടുണ്ട്.’ മന്ത്രി പറഞ്ഞു.

രാജ്യത്തെ അഴിമതികളെ മോഡി എതിര്‍ക്കുകയും മറുവശത്ത് അഴിമതിക്കാരനായ കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയെ അനൂകൂലിക്കുകയും ചെയ്യുന്നതായി മോഡിയെ കുറ്റപ്പെടുത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു.

കേന്ദ്രമന്ത്രി ദിന്‍ഷ പട്ടേലും വേദിയിലുണ്ടായിരുന്നു.

Advertisement