എഡിറ്റര്‍
എഡിറ്റര്‍
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 350ലധികം സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി
എഡിറ്റര്‍
Friday 31st January 2014 6:56am

aam-admy-party

ന്യുദല്‍ഹി: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 350ല്‍ അധികം സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി. ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട രാഷ്ട്രീയക്കാരെ കേന്ദ്രീകരിച്ചായിരിക്കും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം

ദല്‍ഹിയില്‍ ചേര്‍ന്ന ദേശീയ നിര്‍വാഹക സമിതിയിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. ക്രിമിനല്‍ പശ്ചാത്തലമുള്ള 162 രാഷ്ട്രീയക്കാര്‍ക്കെതിരെയാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

ഫെബ്രുവരി ഏഴോടെ ആം ആദ്മി പാര്‍ട്ടി തങ്ങളുടെ സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക പ്രസിദ്ധീകരിക്കും. ദല്‍ഹി, ഗുജറാത്ത്, ഹരിയാന അടക്കം 15 മുതല്‍ 20 വരെ സീറ്റുകള്‍ തങ്ങള്‍ നേടുമെന്ന് പാര്‍ട്ടി ഇന്നലെ പ്രഖ്യാപിച്ചു.

ഒരു ഡസനോ അതിലധികമോ സീറ്റ് ആം ആദ്മി നേടുമെന്നാണ് സര്‍വ്വേകള്‍ വ്യക്തമാക്കുന്നത്.

നേരത്തെ കേന്ദ്രമന്ത്രിസഭയിലെ കുറെയധികം ആളുകള്‍ അഴിമതിക്കാരാണെന്നും അവരെ പരാജയപ്പെടുത്തേണ്ടത് അത്യവശ്യമാണെന്നും വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ കെജ്‌രിവാള്‍ വ്യക്തമാക്കിയിരുന്നു.

Advertisement