Categories

Headlines

ആം ആദ്മി പാര്‍ട്ടിയുടെ ലോക്‌സഭ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപനം രണ്ടാഴ്ചയ്ക്കകം

arvind-kejrival1

ന്യൂദല്‍ഹി: 2014 ലോക്‌സഭ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക രണ്ടാഴ്ചകയ്ക്കകം പ്രഖ്യാപിക്കും. നാഷണ്‍ എക്‌സിക്യൂട്ടിവ് കമ്മിറ്റിയുടെ മീറ്റിങിലാണ് തീരുമാനം.

ദല്‍ഹിയിലെ വിജയത്തിന് ശേഷം ദേശീയമായി പാര്‍ട്ടിയുടെ സാന്നിധ്യം ഉയര്‍ത്താനാണ് ശ്രമെന്നാണ് സൂചന. ഭരണത്തില്‍ ഒരാഴ്ച പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായായിരുന്നു മീറ്റിങ്.

ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങള്‍ മീറ്റിങ്ങില്‍ ചര്‍ച്ച ചെയ്യുമെന്ന് പാര്‍ട്ടി പ്രതിനിധി യോഗേന്ദ്ര യാദവ് മീറ്റിങ്ങിന് മുന്‍പായി പറഞ്ഞു.

സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പു നടപടിക്രമങ്ങളും പാര്‍ട്ടിപ്രവര്‍ത്തകരെ ഒന്നിച്ചുകൊണ്ടുവരുന്നതിനെപ്പറ്റിയും ചര്‍ച്ച ചെയ്യുമെന്ന് ആം ആദ്മി പാര്‍ട്ടി ലീഡര്‍ ഗോപാല്‍ റായ് അറിയിച്ചു.

70 അംഗ അസംബ്ലി ഇലക്ഷനില്‍ 28 സീറ്റ് നേടിയ പാര്‍ട്ടി ലോക് സഭ ഇലക്ഷനില്‍ ഗുജ്‌റാത്ത്, ഹരിയാന, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും മത്സരിക്കാനാണ് ലക്ഷ്യമിടുന്നത്.

ദല്‍ഹിയിലെ വിജയത്തിനു ശേഷം പാര്‍ട്ടി അനുഭാവികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധയുണ്ടായിട്ടുണ്ട്. ഇന്‍ഫോസിസ് മുന്‍ ബോര്‍ഡ് മെംമ്പര്‍ വി. ബാലകൃഷ്ണന്‍, ബാങ്ക് വ്യവസായി മീര സന്‍യാല്‍, എയര്‍ ഡെക്കാന്‍ സ്ഥാപന്‍ ക്യാപ്റ്റന്‍ ഗോപിനാഥ് എന്നിവര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു.

വിശ്വാസ വോട്ടും ദല്‍ഹി അസംബ്ലി സ്പീക്കര്‍ തെരഞ്ഞെടുപ്പു ഇതിനിടെ ആം ആദ്മി പാര്‍ട്ടി നേടിയെടുത്തു.

ദല്‍ഹി സെക്രട്ടേറിയറ്റില്‍ കാറുകളില്‍ റെഡ് ബെക്കണും നിര്‍ത്തലാക്കിയും വെള്ളം വിതരണം ചെയ്തും വൈദ്യുതി നിരക്ക് കുറച്ചും വാഗദാനങ്ങള്‍ നിറവേറ്റുന്നതിലും പാര്‍ട്ടി വിജയിച്ചിരുന്നു.

Tagged with:


‘ഹേ ഗൂഢാലോചനക്കാരെ നിങ്ങള്‍ക്ക് സഖാവിനെ കൊല്ലാനാവും, പക്ഷേ ചതി കൊണ്ട് തോല്‍പ്പിക്കാനാകില്ല’; ആശുപത്രിക്കിടക്കയില്‍ നിന്ന് കൈചുരുട്ടി മുദ്രാവാക്യം വിളിച്ച് ഉമ്മന്‍ ചാണ്ടിയുടെ നാട്ടുകാരി

കോട്ടയം: കേരളം ആകാംഷയോടെയായിരുന്നു ലാവ്‌ലിന്‍ കേസിലെ ഹൈക്കോടതി വിധിയ്ക്ക് കാത്തിരുന്നത്. ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റവിമുക്തനാണെന്ന കോടതി പ്രഖ്യാപിച്ചു. പിണറായിയുടെ വിജയത്തില്‍ പാര്‍ട്ടിക്കാരായവരും അല്ലാത്തവരുമൊക്കെ ആഹ്ലാദിച്ചു. എന്നാല്‍ അവരില്‍ നിന്നെല്ലാം വ്യത്യസ്തയായ ഒരാള്‍ ഉണ്ടായിരുന്നു അതും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മണ്ഡലമാ