എഡിറ്റര്‍
എഡിറ്റര്‍
ലോകസഭാ തെരഞ്ഞെടുപ്പില്‍ 100 സീറ്റ് ലക്ഷ്യവുമായി എ.എ.പി
എഡിറ്റര്‍
Tuesday 7th January 2014 11:32am

aam-admi-3

ന്യൂദല്‍ഹി: ഈ വര്‍ഷം നടക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ 100 സീറ്റ് ലക്ഷ്യം കണ്ട് എ.എ.പി.

ലോകസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി അനേകം സീറ്റുകളില്‍ മല്‍സരിക്കുമെന്നും മുഖ്യമന്ത്രി കെജ്‌രിവാള്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആകുമെന്നും ദല്‍ഹി വിജയത്തിനു ശേഷം പാര്‍ട്ടി പ്രസ്താവിച്ചിരുന്നു.

ചില മുഖ്യസംസ്ഥാനങ്ങളില്‍ 100 സീറ്റുകളിലേക്ക് മല്‍സരിക്കുന്നുണ്ടെങ്കിലും 15-20 സീറ്റുകളില്‍ വിജയിക്കുമെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്.

സ്ഥാനാര്‍തികളുടെ വിവരങ്ങള്‍ രണ്ടാഴ്ച്ചക്കുള്ളില്‍ പ്രസിദ്ധീകരിക്കും. ദല്‍ഹിയില്‍ ഏഴും ഹരിയാനയില്‍ 10, മുംബൈയിലും താനെയിലും ഏഴ് സീറ്റുമായും ബാംഗ്ലൂരില്‍ അഞ്ച് സീറ്റ് എന്നിങ്ങനെയാണ് പാര്‍്ട്ടി മുഖ്യമായും പ്രതീക്ഷിക്കുന്നത്.

എന്നാല്‍ മഹാരാഷ്ട്ര 41, കര്‍ണാടക 23, ഗുജറാത്ത് 26, ഉത്തര്‍ പ്രദേശ് 10, ആന്ധ്രപ്രദേശ് 42, കേരളം 20 എന്നിങ്ങനേയും പാര്‍ട്ടി മല്‍സരിക്കാന്‍ പദ്ധതിയുണ്ട്.

നരേന്ദ്ര മോഡിയും രാഹുല്‍ ഗാന്ധിയും തമ്മിലുള്ള യുദ്ധം രാജ്യത്തിന് ഗുണകരമല്ലെന്നും കെജ്‌രിവാളാണ് ആ സ്ഥാനത്തിനു യോഗ്യനെന്നും എ.എ.പി നേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞു.

Advertisement