എഡിറ്റര്‍
എഡിറ്റര്‍
സ്റ്റിങ് ഓപ്പറേഷന്‍ ദൃശ്യങ്ങള്‍ വ്യാജമെന്ന വാദവുമായി ആം ആദ്മി പാര്‍ട്ടി
എഡിറ്റര്‍
Sunday 24th November 2013 2:11pm

aam-admi-party

ന്യൂദല്‍ഹി: നേതാക്കള്‍ നിയമവിരുദ്ധമായി ഫണ്ട് സ്വീകരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വ്യാജമെന്ന വാര്‍ത്തയുമായി  ആം ആദ്മി പാര്‍ട്ടി. ദൃശ്യങ്ങളടങ്ങിയ സി.ഡി വ്യാജമാണെന്നാണ് പാര്‍ട്ടിയുടെ വാദം.

ദൃശ്യങ്ങളിലെ പ്രധാന ഭാഗങ്ങള്‍ ഡിലീറ്റ് ചെയ്യുകയും എഡിറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കൂടാതെ പാര്‍ട്ടി അംഗങ്ങളെ വെളിച്ചം കുറഞ്ഞ നിലയിലാണ്  ചിത്രീകരിച്ചിരിക്കുന്നതെന്നും പാര്‍ട്ടി പറയുന്നു.

ക്രിത്രിമം കാണിച്ച ദൃശ്യങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നതെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞു. എഡിറ്റ് ചെയ്ത ദൃശ്യങ്ങളും സംഭാഷണങ്ങളും ജനങ്ങളില്‍ തെറ്റിദ്ധാരണയുണ്ടാക്കും. സി.ഡി വ്യാജമാണെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു.

ഒറിജിനല്‍ വീഡിയോ കാണിക്കാനുള്ള ഉത്തരവാദിത്തം മാധ്യമത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആം ആദ്മി പാര്‍ട്ടി നോതാവായ ഷാസിയ ഇല്‍മി, കുമാര്‍ വിശ്വാസ് എന്നിവര്‍ ഉള്‍പ്പെടുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

ചെയ്യുന്ന സഹായങ്ങള്‍ക്ക് പ്രതിഫലമായി പണം കൈപ്പറ്റാന്‍  തങ്ങള്‍ തയ്യാറാണെന്നും പാര്‍ട്ടി സംഭാവനകള്‍ പണമായി സ്വീകരിക്കാറുണ്ടെന്നും നേതാക്കള്‍ ദൃശ്യത്തില്‍ പറയുന്നുണ്ട്.

Advertisement