എഡിറ്റര്‍
എഡിറ്റര്‍
തന്റെ പേര് ഉപയോഗിക്കരുതെന്ന് അന്ന ഹസാരെ; ആം ആദ്മി പാര്‍ട്ടി പ്രകടന പത്രിക തിരുത്തി
എഡിറ്റര്‍
Tuesday 19th November 2013 12:09pm

anna-hazare

ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടി തങ്ങളുടെ പ്രകടനപത്രിക പുറത്തിറക്കുന്നത് പുന:ക്രമീകരിക്കുന്നു. തിരഞ്ഞെടുപ്പ് പ്രചരണത്തിന് തന്റെ പേര് ഉപയോഗിക്കുന്നതിനെതിരെ അന്ന ഹസാരെ രംഗത്തെത്തിയതാണ് പത്രിക തിരുത്താന്‍ കാരണം.

ജന്‍ ലോക്പാല്‍ ബില്ലിനായി അന്ന ഹസാരെയെ കെജ്‌രിവാള്‍ കൊണ്ടുവന്നു എന്നാണ് പറയുന്നത്. ഇത് തെറ്റാണ്. അവരുടെ പ്രവര്‍ത്തനത്തിന് എന്നെ ഉപയോഗിക്കാന്‍ സമ്മതിക്കില്ല. ജന്‍ ലോക്പാല്‍ ബില്‍ പാര്‍ലമെന്റില്‍ വന്നിട്ടും എന്താണ് സംഭവിച്ചതെന്നും ഹസാരെ ചോദിച്ചു.

തന്റെ പേര് ദുരുപയോഗം ചെയ്‌തെന്ന് തോന്നിയതിനാല്‍ ഇതിനെതിരെ പാര്‍ട്ടിക്ക് കത്തയച്ചിട്ടുണ്ട്. ഒരുപാര്‍ട്ടിക്ക് വേണ്ടിയും താന്‍ പ്രവര്‍ത്തിക്കില്ലെന്ന് നേരത്തേ വ്യക്തമാക്കിയതാണെന്നും ഹസാരെ പറഞ്ഞു.

അതേസമയം, പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഇനി പണം നല്‍കരുതെന്ന് ആം ആദ്മി പാര്‍ട്ടി അറിയിച്ചു. 20 കോടിയെന്ന പ്രഖ്യാപിത ലക്ഷ്യത്തിലെത്തിയതിനാലാണ് തീരുമാനം.

Advertisement