എഡിറ്റര്‍
എഡിറ്റര്‍
ആം ആദ്മി ധര്‍ണ: കേന്ദ്രത്തിനും ദല്‍ഹി സര്‍ക്കാരിനും സുപ്രീം കോടതിയുടെ നോട്ടീസ്
എഡിറ്റര്‍
Friday 24th January 2014 3:04pm

supreme-court-3

ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായി അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ ദല്‍ഹി റെയില്‍ഭവന് മുന്നില്‍ നടന്ന പ്രതിഷേധത്തില്‍ വിശദീകരണം നല്‍കണമെന്ന് സുപ്രീം കോടതി.

വിഷയത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ദല്‍ഹി സര്‍ക്കാരിനും കേന്ദ്രത്തിനുമാണ് നോട്ടീസ് സുപ്രീം കോടതി നോട്ടീസ് നല്‍കിയിരിക്കുന്നത്.

സംഭവത്തെ കുറിച്ച് ആറ് ആഴ്ചയ്ക്കുള്ളില്‍ കൃത്യമായ മറുപടി നല്‍കണമെന്ന് സുപ്രീം കോടതി നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ധര്‍ണയ്ക്കിടെയുണ്ടായ പ്രതിഷേധത്തില്‍ 31 ഓളം ആളുകള്‍ക്ക് പരിക്കേറ്റിരുന്നു.

പോലീസ് ഓഫീസര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കെജ്‌രിവാള്‍ ധര്‍ണ നടത്തിയതില്‍ അദ്ദേഹത്തിനും നിയമമന്ത്രി സോംനാഥ് ഭാര്തിക്കും എതിരെ നടപടിയെടുക്കമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതു താത്പര്യ ഹരജി പരിഗണിക്കവേയാണ് കോടതി നിലപാട് വ്യക്തമാക്കിയത്.

കെജ്‌രിവാളിനേയും ഭാര്തിയേയും അറസ്റ്റ് ചെയ്യണമെന്ന് കാണിച്ച് അഡ്വക്കറ്റ് എം.എല്‍ ശര്‍മയാണ് പൊതുതാത്പര്യ ഹരജി സമര്‍പ്പിച്ചത്.

Advertisement