എഡിറ്റര്‍
എഡിറ്റര്‍
ആം ആദ്മിയുടെ നിലപാടും യാഥാര്‍ത്ഥ്യവും തമ്മില്‍ ബന്ധമില്ല; എ.എ.പിയില്‍ ഭിന്നതയുടെ സ്വരമുയര്‍ത്തി എം.എല്‍.എ
എഡിറ്റര്‍
Wednesday 15th January 2014 12:08pm

aam-admy-party

ന്യൂദല്‍ഹി: ##ആം ആദ്മി പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടും യാഥാര്‍ത്ഥ്യവും തമ്മില്‍ ബന്ധമില്ലെന്ന ആരോപണവുമായി എ.എ.പി നേതാവ് രംഗത്ത്. ആം ആദ്മി പാര്‍ട്ടി എം.എല്‍.എ വിനോദ് കുമാര്‍ ബിന്നിയാണ് ഭിന്ന സ്വരവുമായി രംഗത്തെത്തിയിരിക്കുന്നത്.

വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ നിന്നും എ.എ.പി പുറകോട്ട് പോയെന്നും പ്രഖ്യാപിച്ച നിലപാടില്‍ നിന്നും വ്യതിചലിച്ചാണ് പാര്‍ട്ടിയുടെ പോക്കെന്നും വിനോദ് കുമാര്‍ ബിന്നി ആരോപിക്കുന്നു.

പാര്‍ട്ടി പ്രതികരിക്കും വരെ നിരാഹാരം കിടക്കുമെന്നും വിനോദ് കുമാര്‍ ബിന്നി പ്രഖ്യാപിച്ചു. പാര്‍ട്ടി പറഞ്ഞതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ വലിയ അന്തരമുണ്ട്.

ഇക്കാര്യം ജനങ്ങളെ അറിയിക്കാന്‍ ഉടന്‍ പത്രസമ്മേളനം വിളിക്കും. യാഥാര്‍ത്ഥ്യങ്ങള്‍ മറച്ച് വെക്കാനുള്ളതല്ലെന്നും ബിന്നി പറഞ്ഞു.

മന്ത്രി പദം ലഭിച്ചില്ലെന്ന പരാതിയുമായി നേരത്തേ പാര്‍ട്ടിക്കെതിരെ രംഗത്തെത്തിയ ആളാണ് വിനോദ് കുമാര്‍ ബിന്നി. ആം ആദ്മി പാര്‍ട്ടിയുടെ മന്ത്രിസഭയെ കുറിച്ച് ധാരണയായി മണിക്കൂറുകള്‍ക്കുളളിലായിരുന്നു ബിന്നി എതിര്‍പ്പുമായി എത്തിയിരുന്നത്.

ദല്‍ഹിയിലെ ലക്ഷ്മി നഗര്‍ മണ്ഡലത്തില്‍ നിന്നാണ് ബിന്നി വിജയിച്ചത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ബിന്നി 2007ലും ഇത് മണ്ഡലത്തില്‍ വിജയിച്ചിരുന്നു.

മന്ത്രി പദം ലഭിച്ചില്ല: ഭീഷണിയുമായി ആം ആദ്മി എം.എല്‍.എ

Advertisement