Categories

ആം ആദ്മി മന്ത്രി രാഖി ബിര്‍ളയുടെ കാറിന് നേരെ ആക്രമണം

raghi-birla

ന്യൂദല്‍ഹി: ##ആം ആദ്മി മന്ത്രി രാഖി ബിര്‍ളയുടെ വാഹനത്തിന് നേരെ ആക്രമണം. ദില്ലി മംഗോള്‍ പുരിയില്‍ വച്ചാണ് സംഭവം. ഒരു സംഘം ആക്രമികള്‍ മന്ത്രിയുടെ കാര്‍ വളയുകയായിരുന്നു.

അക്രമണത്തില്‍ രാഖി ബിര്‍ളയുടെ കാറിന്റെ ചില്ലുകള്‍ തകര്‍ന്നു. ആര്‍ക്കും പരിക്കേറ്റിട്ടില്ല. അതേസമയം അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

അരവിന്ദ് കെജ്‌രിവാള്‍ മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയാണ് രാഖി ബിര്‍ള. എം.എല്‍.എമാരില്‍ പ്രായം കുറഞ്ഞ രണ്ടാമത്തെയാളുമായ രാഖി ശിശുക്ഷേമ സാമൂഹികക്ഷേമ മന്ത്രിയായാണ് ചുമതലയേറ്റത്.

ആം ആദ്മി മന്ത്രിസഭയിലെ അംഗങ്ങള്‍ക്ക് വി.ഐ.പി സുരക്ഷ വേണ്ടെന്ന് പാര്‍ട്ടി തീരുമാനിച്ചിരുന്നതിനാല്‍ രാഖി ബിര്‍ളക്കൊപ്പം സുരക്ഷാ ഉദ്യോഗസ്ഥരുണ്ടായിരുന്നില്ല.