എഡിറ്റര്‍
എഡിറ്റര്‍
ആം ആദ്മിയുടെ പ്രവര്‍ത്തനം ഐറ്റം ഗേളിനെപ്പോലെ: ചേതന്‍ ഭഗത്
എഡിറ്റര്‍
Wednesday 22nd January 2014 5:18pm

chetan-bhagat

ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ പെട്ടൊന്ന് ശ്രദ്ധ നേടാനായി സിനിമകളില്‍ ഡാന്‍സ് നടത്തുന്ന ഐറ്റം ഗേള്‍സിനേപ്പോലെയാണ് പ്രശസ്ത എഴുത്തുകാരന്‍ ചേതന്‍ ഭഗത്.

ദല്‍ഹിയില്‍ മുഖ്യമന്ത്രി കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ രണ്ടു ദിവസം നടത്തിയ പ്രതിഷേധ ധര്‍ണയെകുറിച്ചാണ് ഭഗത്തിന്റെ വിമര്‍ശനം.

ഇത്തരമൊരു നടപടി സ്വീകരിച്ച ആം ആദ്മിയുടെ സമീപനത്തില്‍ ലജ്ജ തോന്നുന്നെന്ന് ഭഗത് പറഞ്ഞു.

സമരം ചെയ്ത് രണ്ട് ദിവസത്തോളം നഗരത്തെ നിശ്ചലമാക്കുകയും പോലീസിന്റെ ധാര്‍മികതയെ ചോദ്യം ചെയ്യുകയുമാണ് പാര്‍ട്ടി ചെയ്തതെന്നും നഗരം നിശ്ചലമാക്കുക വഴി വളര്‍ച്ചയെ പിന്നോട്ടടിക്കുന്ന സമീപനമാണ് പാര്‍ട്ടി സ്വീകരിച്ചതെന്നും ഭഗത് പ്രതികരിച്ചു.

പോലീസുകാരെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിക്കാന്‍ ഗവര്‍ണര്‍ ഉത്തരവിട്ടെങ്കിലും ഇത് ശരിയായ നടപടിയായിരുന്നില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിനെത്തുടര്‍ന്നായിരിക്കാം, വല്ലാത്ത തിടുക്കമാണ് പാര്‍ട്ടി കാണിക്കുന്നത്.

എളുപ്പത്തില്‍ മാധ്യമങ്ങളുടെയും ജനങ്ങളുടെയും ശ്രദ്ധ നേടിയെടുക്കാനുള്ള ശ്രമമാണ് കെജരിവാളും സംഘവും നടത്തുന്നത്. ഐറ്റം ഗേള്‍സ് അധികം കാലം നിലനില്‍ക്കില്ലെന്നും ചേതന്‍ ഭഗത് പറഞ്ഞു.

നേരത്തേ ആം ആദ്മി പാര്‍ട്ടിയെ ശക്തമായി പിന്തുണച്ചിരുന്ന ചേതന്‍ ഭഗത്തിനെ പാര്‍ട്ടി നടത്തിയ ധര്‍ണ പ്രകോപിപ്പിക്കുകയായിരുന്നു.

Advertisement