Categories

“മലയാളി നഴ്‌സുമാര്‍ കറുത്ത് പെടച്ചവര്‍, അതിനാല്‍ അവരെ സിസ്റ്റേഴ്‌സ് എന്ന് വിളിക്കുന്നു”: എ.എ.പി നേതാവ്

kumar-biswas

ന്യൂദല്‍ഹി: കേരളത്തിലെ സ്ത്രീകള്‍ക്കെതിരെ ആം ആദ്മി പാര്‍ട്ടി നേതാവ് കുമാര്‍ ബിശ്വാസ്. മലയാളികളായ നഴ്‌സുമാര്‍ക്കെതിരെയാണ് കുമാര്‍ ബിശ്വാസിന്റെ പരിഹാസം.

‘നമ്മളൊക്കെ ആശുപത്രിയില്‍ കിടക്കുമ്പോള്‍ ശുശ്രൂഷിക്കാന്‍ കേരളത്തില്‍ നിന്നുള്ള നഴ്‌സുമാരാണ് ഉണ്ടാകാറ്. അവര്‍ കറുത്ത് പെടച്ചവരാണ്.

അതിനാല്‍ അവരെ കാണുമ്പോള്‍ മറ്റ് വികാരങ്ങള്‍ തോന്നില്ല. അതിനാലാണ് നാം അവരെ സിസ്‌റ്റേഴ്‌സ് എന്ന് വിളിക്കുന്നത്. ബയോഡാറ്റയില്‍ ഫോട്ടോ വെക്കാന്‍ പോലും ഇവര്‍ മടിച്ചിരുന്നു’. എന്നായിരുന്നു കുമാര്‍ ബിശ്വാസിന്റെ പരാമര്‍ശം.

കുമാര്‍ ബിശ്വാസിനെതിരെ മാനനഷ്ടകേസ് നല്‍കുമെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ അറിയിച്ചു.  ഉത്തരേന്ത്യന്‍ സ്ത്രീകള്‍ കാണാന്‍ സുന്ദരികളാണെന്നും അതിനാല്‍ അവരെ കണ്ടാല്‍ ചില വികാരങ്ങളൊക്കെ തോന്നുമെന്നും കുമാര്‍ ബിശ്വാസ് പറഞ്ഞു. കുളിച്ച് പെര്‍ഫ്യൂം പൂശി എത്തുന്ന ഇവരെ കാണുമ്പോള്‍ അസുഖമില്ലാത്ത ആളുകള്‍ക്കും ആശുപത്രിയില്‍ കിടക്കാന്‍ അസുഖം തോന്നും.

വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്കെതിരെ അമേഠിയില്‍ മത്സരിക്കാനിരിക്കുന്ന നേതാവാണ് കുമാര്‍ ബിശ്വാസ്.

2008 ല്‍ ഒരു പൊതുചടങ്ങില്‍ വെച്ചാണ് കുമാര്‍ ബിശ്വാസ് ഈ പരാമര്‍ശങ്ങള്‍ നടത്തിയത്. 2010 ഈ വിഡിയോ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്യുകയായിരുന്നു.

Tagged with: