ന്യൂദല്‍ഹി: പശുവിനെ ദേശീയ മൃഗമാക്കണമെന്ന രാജസ്ഥാന്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തിനു പിന്നാലെ അതിലും വിചിത്രവുമായി ആവശ്യവുമായി ആം ആദ്മി നേതാവ് സഞ്ജയ് സിംഗ്. ആടിനെ ദേശീയ സഹോദരിയായി പ്രഖ്യാപിക്കണമെന്നായിരുന്നു സഞ്ജയ് സിംഗ് ആവശ്യപ്പെട്ടത്.


Also Read: വിദ്യാഭ്യാസമില്ലാത്ത വിഡ്ഢികള്‍ ജഡ്ജിമാരായാല്‍ ഇങ്ങനെയിരിക്കും; രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജിക്കെതിരെ പ്രശാന്ത് ഭൂഷണ്‍


ട്വിറ്ററിലൂടെയായിരുന്നു സഞ്ജയ് തന്റെ ആവശ്യം ഉന്നയിച്ചത്. ആടിന്റെ പാല് ആരോഗ്യത്തിന് നല്ലതാണെന്നു മഹാത്മ ഗാന്ധി പറഞ്ഞിട്ടുണ്ടെന്നും അതിനാല്‍ ആടിനെ ദേശീയ സഹോദരിയായി പ്രഖ്യാപിക്കണമെന്നായിരുന്നു സഞ്ജയുടെ ട്വീറ്റ്.

അതേസമയം, സഞ്ജയ് സംഘപരിവാരിനെ പരിഹസിച്ചതാണോ അതോ കാര്യമായിട്ടു പറഞ്ഞതാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. എ.എ.പി നേതാവിന്റെ ട്വീറ്റിന് സോഷ്യല്‍ മീഡിയയില്‍ കനത്ത വിമര്‍ശനങ്ങളും ട്രോളുകളുമാണ് ലഭിച്ചു വരുന്നത്.


Don’t Miss: ഷാരൂഖ് ഖാന്‍ വിമാനപകടത്തില്‍ മരിച്ചെന്ന് വിദേശ മാധ്യമം; ഞെട്ടിത്തരിച്ച് ആരാധകരും ബോളിവുഡും


നേരത്തെ പശുവിനെ ദേശീയ മൃഗമാക്കണമെന്ന രാജസ്ഥാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. തന്റെ വിരമിക്കലിനു തൊട്ടു മുമ്പ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മഹേഷ് ചന്ദ്ര ശര്‍മ്മ വിചിത്രമായ ശുപാര്‍ശ നടത്തിയത്. ബ്രഹ്മചാരിയായത് കൊണ്ടാണ് മയിലിനെ ദേശീയപക്ഷിയാക്കിയതെന്ന് രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മഹേഷ് ചന്ദ്ര ശര്‍മ്മ. ആണ്‍ മയിലും പെണ്‍ മയിലും തമ്മില്‍ ഇണ ചേരാറില്ലെന്നും ആണ്‍ മയിലിന്റെ കണ്ണീര് കുടിച്ചാണ് പെണ്‍ മയില്‍ ‘ഗര്‍ഭിണി’യാവുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.